പൊക്കുന്നുമലയെ ജൈവവൈവിധ്യ കലവറയാക്കി എൻജിനീയർ

കോഴിക്കോട് പൊക്കുന്നുമലയെ ജൈവ വൈവിധ്യങ്ങളുടെ കലവറയാക്കുകയാണ് യുവ എൻജിനീയർ. മൊട്ടക്കുന്നായ പൊക്കുന്നുമല ഇന്ന് ഹരിതാഭമാണ്. അതിന് കാരണക്കാരനാവട്ടെ ഹാർഡ്​വെയർ എൻജിനീയറായ രാഹുലും. ഐ.ടി ജോലി രാജിവെച്ചാണ് പൊക്കുന്നുമലയെ മാതൃകാ കാർഷിക ഗ്രാമമാക്കി മാറ്റിയത്.

പൂർണമായി ​ൈ​ജവകൃഷിയാണ്​. ഒരു സെൻറിൽ മത്സ്യകൃഷിയും എട്ട് ഏക്കറിൽ കൃഷിയും കോഴിവളർത്തലും ആടു വളർത്തലും തേനീച്ച വളർത്തലും. തദ്ദേശീയ ഇനം പശുക്കൾ കൂടാതെ കാസർകോട് കുള്ളൻ വരെയുണ്ട്.

മഞ്ഞൾ, ഇഞ്ചി, തെങ്ങ്​, കരനെൽ കൃഷി എന്നിവയാണ്​ ലക്ഷ്യം. റിട്ട. ജീവനക്കാരും പ്രവാസികളുമാണ് ത​െൻറ കരുത്തെന്ന് രാഹുൽ പറയുന്നു. തെങ്ങിൻതൈകൾക്കു പുറമെ വനം വകുപ്പിൽനിന്നും മരങ്ങൾ വാങ്ങി വനവത്​കരണവും നടത്തുന്നു. കുളത്തിൽ കരിമീനും അസം വാളയും തിലാപ്പിയയുമാണുള്ളത്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കുമാണ് രാഹുൽ ത​െൻറ സ്വപ്​നപദ്ധതിയിൽ ഊന്നൽ നൽകിയിരിക്കുന്നത്. കാർഷിക സംസ്കൃതിയിലൂന്നി വളരുന്ന കുട്ടികളിൽ അധമവാസനകളുണ്ടാവില്ലെന്നതാണ് ഈ പരിസ്ഥിതി പ്രവർത്തക​െൻറ അഭിപ്രായം.

ഓരോരുത്തർക്കും തന്നാലാവുന്ന ഇഷ്​ടമുള്ള തൊഴിലുകൾ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഈ മലമുകളിൽ ഒരുങ്ങുന്നത്. 25 പേരടങ്ങുന്ന കോ ഫേ നാച്വറൽസ് എന്ന പേരിൽ രജിസ്​റ്റർ ചെയ്ത കമ്പനിയിലെ ഓഹരിയുടമകൾ 70 വയസ്സിനു മുകളിലുള്ളവരാണ്. പന്തീരാങ്കാവ് സ്വദേശിയായ രാഹുൽ 2020ലാണ് മലയുടെ താഴ്​വാരത്ത് താമസമാക്കിയത്. ഭാര്യയും മക്കളും കൃഷി പരിപാലനത്തിൽ ഒപ്പമുണ്ട്. 

Tags:    
News Summary - Engineer turns Pokunnumala into a biodiversity hotspot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT