മിനക്കെട്ടാൽ മുറ്റത്തും പൊന്നുവിളയും

നട്ടു നനയ്​ക്കാൻ മനസുണ്ടെങ്കിൽ മുറ്റത്തും പറമ്പിലും നൂറുമേനി വിളയുമെന്ന്​ സെബാസ്​റ്റ്യൻ പറയും. കോടഞ്ചേരി പഞ്ചായത്തിലെ നിരന്നപാറ പുത്തന്‍പുരയില്‍ സെബാസ്​റ്റ്യ​​െൻറ മുറ്റത്ത്​ കാബേജും കോളിഫ്ലവറും തഴച്ചുവളരുന്നു ണ്ട്​. ഒക്ടോബര്‍-നവംബര്‍ മാസമാകുമ്പോഴേക്കും ഗുണമേന്മയുള്ള വിത്തുകൾ സംഘടിപ്പിച്ച് ചകിരിച്ചോറും ചാണകപ്പെ ാടിയും കലര്‍ത്തി ഡിസ്പോസിബിള്‍ കടലാസ്​ കപ്പുകളില്‍ പാകിമുളപ്പിച്ച് ഗ്രോബാഗില്‍ നട്ടാണ് കൃഷി.

ഉണങ്ങ ിയ കരിയിലകൾ പൊടിച്ചത്, ചകിരിച്ചോറ്, ഉണങ്ങിയ ചാണകപ്പൊടി, മേൽമണ്ണ് എന്നിവ നന്നായി കൂട്ടിയോജിപ്പിച്ച് ഗ്രോബാഗിൽ മുക്കാൽഭാഗം ഭാഗം നിറച്ച് അതിൽ ജൈവ കുമിൾനാശിനി ആയ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഓരോ ഗ്രോബാഗും കുതിർത്തുവെച്ച്​ അതിലാണ് തൈകൾ പറിച്ചുനടുന്നത്. വേറിട്ട പാവല്‍കൃഷിപരമ്പരാഗതമായി സൂക്ഷിച്ചുവെച്ച പാവല്‍വിത്തുകൾ ഒരുദിവസം വെള്ളത്തിൽ കുതിര്‍ത്ത്​ കടലാസ് കപ്പുകളിൽ വളമിശ്രിതം നിറച്ച്​ രണ്ടെണ്ണം നടുന്നു. അതില്‍കരുത്തുള്ളതു മാത്രം പിന്നീട്​ ഉപയോഗിക്കും. നാലില പ്രായമാകുമ്പോള്‍ തടത്തിലേക്ക് പറിച്ചുനടും.

സ്വന്തം ജൈവവളക്കൂട്ട്
പ്ലാസ്​റ്റിക്​ ബാരലിൽ ഒരുകിലോ ശുദ്ധമായ വേപ്പിന്‍ പിണ്ണാക്ക്, ഒരു കിലോ കടലപ്പിണ്ണാക്ക്, ഒരു ലിറ്റർ തൈര്, ഒരുകിലോ പച്ചച്ചാണകം എന്നിവ നന്നായി ഇളക്കി അതിലേക്ക് 10 ലിറ്റർ വെള്ളമൊഴിച്ച്​ ഘടികാരദിശയിലും തിരിച്ചും ഇളക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ പുളിച്ച ഈ മിശ്രിതം മൂന്നിരട്ടിയായി നേര്‍പ്പിച്ച് പച്ചക്കറിയുടെ തടത്തിൽ കുറേശ്ശെ ഒഴിച്ചുകൊടുക്കും.

കൂടാതെ മത്തി ശർക്കര മിശ്രിതവും തളിക്കും. ഇതിന്​ ഒരു കിലോ പച്ചമത്തി നന്നായി അരിഞ്ഞ്​ ഒരുകിലോ പൊടിച്ച ശര്‍ക്കരയും ചേര്‍ത്ത്​ വായുകടക്കാത്തവിധം പ്ലാസ്​റ്റിക്​ പാത്രത്തില്‍ അടച്ചുവെക്കും. രണ്ടാഴ്​ചക്കുശേഷം രണ്ട് മില്ലിയെടുത്ത്​ ഒരു ലിറ്റർ വെള്ളത്തില്‍ നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കൽ തളിക്കും. കീട നിയ​​ന്ത്രണംകീ​ട​ങ്ങ​ളെ തു​ര​ത്താ​ൻ മ​ഞ്ഞ​ക്കെ​ണി ഉ​പ​യോ​ഗി​ക്കു​ന്നു. കാ​യ്തു​ര​പ്പ​നെ​തി​രെ ഗോ​മൂ​ത്രം കാ​ന്താ​രി മി​ശ്രി​ത​വും ചെ​റു​താ​യി പു​ക​യി​ട​ലും പ്ര​യോ​ഗി​ക്കും.

ഷബീർ അഹമ്മദ്​ കെ.എ
(കൃഷി ഓഫിസർ, കൃഷി ഭവൻ, കോട​ഞ്ചേരി)

Tags:    
News Summary - Courtyard Farming-Agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT