കാശുതരും കടലാസ് പൂക്കൾ

തിലുകളിൽ വെറുതെ പൂത്തുലഞ്ഞ് നിൽക്കുന്ന ബൊഗെയിൻവില്ല കണ്ടാൽ വമ്പനാണെന്ന് തോന്നുമോ? സംഗതി സത്യമാണ് . മുറ്റങ്ങൾക്ക് അഴകുമാത്രമല്ല, വീട്ടുകാർക്ക് കൈനിറയെ കാശും നേടിത്തരും ഈ കടലാസ് പൂച്ചെടി. കോഴിക്കോട് പേരാമ്പ്ര സൂപ്പിക്കടയിൽ രണ്ടുപ്ലാക്കൽ കാർഷിക നഴ്സറി നടത്തുന്ന ബിന്ദു ജോസഫും ഭർത്താവ് ജോജോയും ബൊഗെയിൻവില്ല കൃഷിയിലൂട െ വർഷത്തിൽ രണ്ടുലക്ഷത്തോളം രൂപ വരുമാനം നേടുന്നു. ഗ്രോബാഗിലും ചട്ടികളിലുമാണ് ബൊഗെയ്ൻവില്ല കൃഷി.

ഇരുപതുവ ർഷം കാർഷികകുടുംബങ്ങളിൽ ജനിച്ച ഇവർ 36 സ​െൻറ് വീട്ടുപറമ്പിൽ ഇരുപതുവർഷത്തിലധികമായി പലതരം കൃഷികൾ ചെയ്യുന്നു. ആയിര ത്തോളം കുറ്റ്യാടി തെങ്ങിൻതൈകൾ, പഴങ്ങൾ, കുറ്റിക്കുരുമുളക്, ഗ്രോബാഗിൽ ആറുമാസത്തിൽ വിളവെടുക്കുന്ന പ്രഗതിമഞ്ഞൾ, എട്ടുമാസംകൊണ്ട് വിളവെടുക്കുന്ന വരദ ഇഞ്ചി, മിനിയേച്ചർ നന്ത്യാർവട്ടം, ബൊഗെയിൻവില്ല, കോളിബ്രിനോ, ബോൾഅരേളിയ, അലങ്കാരപ്പന, അലങ്കാര പൂച്ചെടികൾ തുടങ്ങിയവയിലൂടെയാണ് വരുമാനം നേടുന്നത്.

പെരുവണ്ണാമുഴി കൃഷിവിജ്ഞാന കേന്ദ്രം ഇവരുടെ കൃഷിയിടം മികച്ച മാതൃകാ കൃഷിത്തോട്ടമായി അംഗീകരിച്ചിട്ടുണ്ട്. കൃഷി വിജ്ഞാന കേന്ദ്രത്തിൽ പരിശീലനത്തിനെത്തുന്ന കർഷകർക്ക് ഡമോൺസ്ട്രേഷൻ നൽകാനും ഇവിടം ഉപയോഗിക്കുന്നു.

ആറുമാസം പൂക്കൾ ഹൈബ്രിഡ് പുെനവെറൈറ്റി ബൊഗെയിൻവില്ലകളാണ് ഇവർ കൃഷിചെയ്യുന്നത്. സാധാരണ ബൊഗെയ്ൻവില്ല ഒരുതവണ മാത്രം പുവിടുേമ്പാൾ ഈ ഇനത്തിൽ ആറുമാസം തുടർച്ചയായി പൂവുണ്ടാകും. ഗ്രോബാഗിലുള്ള തൈകൾക്ക് 60 രൂപ മുതൽ 4,000 രൂപ വരെ വില കിട്ടാറുണ്ട്. പൂവിട്ട ചെറിയ തൈക്ക് 250 രൂപയാണ് വില.

വെയിലും വെള്ളവും വേണം
അമ്പത് മാതൃസസ്യങ്ങളിൽനിന്ന് ലെയറിങ്ങിലൂടെ വേരുപിടിപ്പിച്ചും കട്ടിങ്സിലൂടെയും നടീൽ വസ്തുവെടുത്ത് ഗ്രോബാഗിലും ചട്ടിയിലും തൈകൾ ഉൽപാദിപ്പിക്കുന്നു. മണ്ണിരക്കമ്പോസ്​റ്റ്​, ചാണകപ്പൊടി, എല്ലുപൊടി തുടങ്ങിയവയാണ് വളം. വെയിലുളള പ്രദേശത്താണ് ചെടികൾ പുഷ്പിക്കുക.

കൃത്യമായി വെളളം ഒഴിക്കണം. ആഗസ്​റ്റ്​, സെപ്റ്റംബർ മാസത്തിലാണ് ചെടികൾ വെട്ടി ഒരുക്കുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ ചെടികൾ പൂവിട്ടുതുടങ്ങും. ഗ്രോബാഗിൽ ഒരുക്കിയ തൈകൾ ഒന്നിന് 50 രൂപ മുതൽ 100 രൂപ വിലക്ക് നൽകുന്നു.

യൂട്യൂബ് ചാനൽ
അറുപതിനായിരം സബ്സ്ക്രൈബേഴ്സുള്ള ‘ടെക്ഫ്ലോറ’ എന്ന യൂട്യൂബ് ചാനലും സ്വന്തമായുണ്ട്. മണ്ണിൽ പൊന്ന് വിളയിക്കുന്ന ജോജോക്ക് 2003ൽ കേരളസർക്കാർ യുവകർഷക പുരസ്കാരവും 2008ൽ മികച്ച കർഷകനുളള ഇന്ത്യൻ അഗ്രിക്കൾച്ചർ ഇൻസ്​റ്റിറ്റ്യൂട്ടി​െൻറ ദേശീയ പ്രോഗ്രസീവ് ഫാർമർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ബിന്ദു ജോസഫ് പേരാമ്പ്ര സ​െൻറ് മീരാസ് പബ്ലിക് സ്കൂളിൽ അധ്യാപികയുമാണ്. പ്ലസ്​ടു, കോമേഴ്സ്, അഗ്രിക്കൾച്ചർ വിദ്യാർഥികൾക്ക് സംരംഭകത്വത്തിലും കൃഷിയിലും ക്ലാസെടുക്കാറുമുണ്ട്. ഇഷാൻ, എമിലിയോ എന്നിവരാണ് മക്കൾ.

Tags:    
News Summary - bougainvillea culture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT