പാഷൻഫ്രൂട്ട് ഫാഷനല്ല


പാഷൻ ഫ്രൂട്ട്​ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുക എന്നത്​ ജോൺസൻ അടൂരിന്​ തമാശയല്ല. നഗരസഭയിലെ ആദ്യകലാ പാഷൻ ഫ്രൂട്ട്​ കർഷകനാണ്​ അടൂർ കരുവാറ്റ പുത്തൻവിള മേലേതിൽ ജോൺസൻ.. 2017 നവംബർ ഒന്നിന് കല്ലേലി എസ്റ്റേറ്റിൽനിന്ന് വാങ്ങിയ രണ്ടുതരം പാഷൻഫ്രൂട്ടിെൻ്റ അൻപതു തൈകളാണ് ജോൺസൻ നട്ടത്. പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി തുടങ്ങിയത്. കീടങ്ങളുടെ ആക്രമണത്തെയും കാറ്റിനെയും മഴയെയും പേടിക്കാതെ രാസവളങ്ങളുടെ പിന്തുണയില്ലാതെ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കൃഷി എന്ന നിലയിലാണ് വീടിന് സമീപത്തുള്ള നാല്പത് സെൻ്റ് വസ്തുവിൽ ജോൺസൺ പാഷൻഫ്രൂട്ട് കൃഷി ഒരുക്കിയത്. കൃഷി ഓഫിസർ വിമൽകുമാറാണ്  പ്രചോദനമായത്. വിളവെടുപ്പ് അടൂർ ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷൈനി ജോസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി സജി, കൃഷി ഓഫീസർ വിമൽ കുമാർ, നഗരസഭ കൗൺസിലർ ഷൈനി ബോബി, അസി.കൃഷി ഓഫീസർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. തമിഴ്നാട്ടിൽനിന്ന് കട്ടിയുള്ള പ്ലാസ്റ്റിക് വല വാങ്ങി പന്തലൊരുക്കിയാണ് പാഷൻ ഫ്രൂട്ട് പടർത്തിയത്. ഇപ്പോൾ നൂറു കണക്കിന് കായ്കളാണ് വിളവെടുത്തത്.  പാഷൻ ഫ്രൂട്ട് തൈകൾ ഉത്പാദിപ്പിച്ചു വിൽക്കാനും ജോൺസന് ഉദ്ദേശ്യമുണ്ട്. കാർഷിക വികസന സമിതിയംഗം കൂടിയായ ജോൺസനൊപ്പം ഭാര്യ ഐഡ മേരി, മക്കളായ ജിത്തു, ജാസ്മിൻ എന്നിവരും കൃഷിക്ക് സംരക്ഷകരാണ്​. 
വൈറ്റമിൻ സിയുടെ കലവറയായ പാഷൻഫ്രൂട്ടിലെ ​േഫ്ലവനോയിഡുകൾ മാനസികസംഘർഷത്തെ ലഘൂകരിക്കുന്നു. ഇക്കാരണത്താൽ നിരവധിരാജ്യങ്ങളിൽ ശാന്തിദായകമെന്ന രീതിയിൽ പാഷൻഫ്രൂട്ടിെൻ്റ പാനീയങ്ങൾ പ്രചാരത്തിലുണ്ട്. രാത്രി ഉറക്കം ലഭിക്കാൻ പാഷൻഫ്രൂട്ടിെൻ്റ സത്ത് കുടിക്കുന്നത് നല്ലതാണെന്ന്​ ജോൺസൻ പറയുന്നു. സിങ്ക്, കോപ്പർ, മഗ്നിഷ്യൻ തുടങ്ങിയ ധാതുക്കളാലും നാരുകളാലും സമ്പുഷ്ടമായ പാഷൻഫ്രൂട്ട് ദിവസേന ഒരെണ്ണം കഴിക്കുന്നത് പല മാരകരോഗങ്ങളെ നിയന്ത്രിക്കാനും പ്രതിരോധിക്കാനുമാകുമെന്ന്​ തെളിഞ്ഞിട്ടുണ്ട്​. ഹോമിയോപ്പതിയിലും അലോപ്പതിയിലും ഇത്തരം ഔഷധങ്ങൾ പാഷൻ ഫ്രൂട്ടിൽ നിന്ന് ഉണ്ടാക്കുന്നു. 


ഫോൺ: ജോൺസൺ–9656283386

Tags:    
News Summary - agricultre/success stroies/ passion fruit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT