കർഷകനായി ബിജുമോ​ൻ 'ക്ലിക്ക്​'ഡ്​

രാസവളങ്ങളെ പടിക്ക് പുറത്ത് നിർത്തി ജൈവ കൃഷിയിലൂടെ ത​​െൻറ ഒന്നര ഏക്കർ സമൃദ്ധിയുടെ വിളനിലമാക്കിയിരിക്കുകയാണ് വലിയതോവാള കളപ്പുരക്കൽ ബിജുമോൻ ആൻറണി. അഞ്ച് വർഷം സൗദി അറേബ്യയിലും മൂന്ന് വർഷം ബോംബെയിലും ഫോട്ടോ ഗ്രാഫറായിരുന്ന ബിജു സ്വന്തം പുരയിടത്തിലെ ജൈവസമൃദ്ധി ​െകാണ്ടാണ്​ കഴിഞ്ഞ വർഷത്തെ മികച്ച സമ്മിശ്ര കർഷകനായത്​.

കഴിഞ്ഞവർഷത്തെ സമ്മിശ്ര കൃഷിയിലൂടെ സംസ്​ഥാനത്തെ ഏറ്റവും മികച്ച കർഷകനെന്ന അവാർഡിനും ബിജു അർഹനായിരുന്നു. രാസവളങ്ങളും കീട നാശിനികളും മണ്ണി​​െൻറ സ്വാഭാവികത നഷ്ടപ്പെടുത്തുമെന്ന അഭിപ്രായമാണ്​ ബിജുവിനുള്ളത്. രാസവളങ്ങൾ ഉപയോഗിക്കേണ്ട വിളകൾക്ക് ബിജുവി​െൻറ പുരയിടത്തിൽ സ്​ഥാനമില്ല.

ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും മാത്രമല്ല ആട് കോഴി,മത്സ്യകൃഷി,തേനീച്ച വളർത്തൽ തുടങ്ങിയവയെല്ലാം ഈ പുരയിടത്തിലുണ്ട്. 13 സ​െൻറിൽ പൂർണ്ണമായും മത്സ്യ കൃഷിയാണ്. ഗുജറാത്തിലെ ജംനാപ്യാരി,തലശ്ശേരിയിലെ മലബാറി,ബീറ്റൽ, തുടങ്ങി 60 ലധികം അലങ്കാര ആടുകൾ ഇദ്ദേഹത്തിെൻ്റ ഫാമിലുണ്ട്. നൈജിരിയൻ കുള്ളൻ,കനേഡിയൻ കുള്ളൻ,പുങ്കുർ വെറൈറ്റി ഇനത്തിൽപ്പെട്ട പശുക്കളും ഇവിടെയുണ്ട്.

ചിത്രങ്ങൾ പകർത്തുന്നതിനിടയിൽ എപ്പഴോ തോന്നിയ ആശയമാണ് കൃഷിയിലേക്ക് തിരിയാൻ േപ്രരിപ്പിച്ചത്. കുരുമുളക് ജാതി,ഗ്രാമ്പു,ഏലം,തുടങ്ങിയവയും കൃഷി ചെയ്യുന്നു. പന്നിയൂർ 1,2,4,കരിമുണ്ട,നീലമുണ്ടി,ഇനത്തിൽപെട്ട കുരുമുളക് ചെടികളാണധികവും.

മികച്ച വിളവ് നൽകുന്ന 400 ഓളം കുരുമുളക് ചെടി,100 മൂട് ഏലം,ജാതി,ഗ്രാമ്പു,കുടംപുളി,വാഴ,തെങ്ങ് എന്നിവക്കു പുറമെ 60 ഓളം കായ്​​ഫലമുള്ള വിദേശ പഴവർഗ്ഗ ചെടികളും ഇവിടെയുണ്ട്. ഷുഗറിനെ പ്രതിരോധിക്കുന്ന ദുരിയൻ, റംബൂട്ടാൻ, ലിപ്സി,ലോംഗൻ, മക്കോട്ട ദേവ, നോനി ഫ്രൂട്ട്തു ടങ്ങിയ പഴവർഗ്ഗങ്ങളും ഇവിടെ സമൃദ്ധിയായി വളരുന്നു. ഇതിനു പുറമെ നാലിനം കരിങ്കോഴികൾ,നാടൻ മുട്ടക്കോഴി,കൈരളി മുട്ടകോഴി, എന്നീ കോഴി വളർത്തലും 2000 കോഴികുഞ്ഞുങ്ങളെ വിരിയിക്കുന്ന ഇൻകുബേറ്റർ സിസ്​റ്റവുമുണ്ട്.

അഞ്ച് ടൺ മഝ്യങ്ങളെ വർഷത്തിൽ പിടിക്കുന്ന മഝ്യകൃഷിയാണുള്ളത്. ഉൽപ്പങ്ങൾ ഒന്നും തന്നെ വിപണിയിൽ കൊണ്ടു പോയി വിൽക്കാറില്ല. ആവശ്യക്കാർ കൃഷിയിടത്തിലെത്തുകയാണ് പതിവ്. സംസ്​ഥാനത്തെ മികച്ച കർഷകൻ 2017ൽ സമ്മിശ്ര അവാർഡ്, 2018 ൽ ആത്മ ജില്ല അവാർഡ്, മികച്ച സമ്മിശ്ര കർഷക അവാർഡ്, ജൈവ ഗ്രാം കാർഷികമേള അവാർഡ് തുടങ്ങി ചെറുതും വലുതുമായ നിരവധി അവാർഡുകൾ ബിജുവിനെ തേടി എത്തിയിട്ടുണ്ട്. വർഷം 20 ലക്ഷം രൂപയുടെ വരുമാനമുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT