????? ??????? ??? ???????? ???????????????? ????????? ????????? ????????????

മനസ്സുണ്ടെങ്കിൽ വിളവ്​ റെഡി; മരുഭൂമിയിൽ ഇസ്മായിലി​െൻറ കൃഷിപാഠം

ബുറൈമി: ബുറൈമിയിലെ താമസസ്​ഥലത്ത് ഒരുക്കിയ കൃഷി വ്യാഴവട്ടം പിന്നിടുന്ന സന്തോഷത്തിലാണ്​ പെരിന്തൽമണ്ണ സ്വദേ ശി ഇസ്​മായിലും കുടുംബവും. മനസ്സൊരുക്കിയാൽ എവിടെയും ഏത്​ കാലാവസ്​ഥയിലും കൃഷിചെയ്യാനും പച്ചപ്പ്​ വ്യാപിപ്പി ക്കാനും കഴിയുമെന്നാണ്​ ഇവർ കാണിച്ചുതരുന്നത്​. കഴിഞ്ഞ 12 വർഷമായി ഇവർ താമസസ്​ഥലത്തോട്​ ചേർന്ന്​ വിവിധ പച്ചക്കറ ികൾ വിജയകരമായി വിളയിക്കുന്നു.

ബുറൈമിയിൽ 28 വർഷമായി പെട്രോൾസ്​റ്റേഷനിൽ ജോലിചെയ്യുന്ന ഇസ്​മായിൽ ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കൂട്ടുകാർക്കും പരിചയക്കാർക്കും വിതരണം ചെയ്യുന്നു. കയ്​പ, മത്തൻ, പടവലം തുടങ്ങി പലതരം പച്ചക്കറികൾ ജൈവവളം ഉപയോഗിച്ചാണ് വളർത്തുന്നത്.

നാട്ടിൽനിന്നും ബുറൈമിയിൽ കൃഷിചെയ്യുന്നവരുടെ വാട്സ്​ആപ് ഗ്രൂപ്​ വഴിയാണ് വിത്തുകൾ ശേഖരിക്കുന്നതും നൂതന കൃഷിരീതികൾ മനസ്സിലാക്കുന്നതും. പച്ചക്കറി കൃഷിക്ക് പുറമെ കോഴി, കാട തുടങ്ങിയ പക്ഷികളെയും ഇവർ വളർത്തുന്നുണ്ട്. ഇസ്മായിലിനെ കൃഷിയിൽ സഹായിച്ച്​ ഭാര്യ ഷഹർബാനുവും മകൻ റിസ്​വാനും എപ്പോഴും കൂടെയുണ്ട്. താൽപര്യമുള്ളവർക്ക്​ ജൈവകൃഷിയെക്കുറിച്ച് അറിവ്​ നൽകാനും ബുറൈമിയിലെ സാമൂഹിക പ്രവർത്തകൻ കൂടിയായ ഇസ്മായിൽ തയാറാണ്​.

Tags:    
News Summary - agri-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT