????????? ????? ????? ????????????? ??????????????? ???????? ??????????????????

പ്രവാസ മണ്ണില്‍ നൂറുമേനി കൊയ്ത് ‘വയലും വീടും’

ദുബൈ: യു.എ.ഇയില്‍ മൊട്ടിട്ട് ഭൂമി മലയാളത്തോളം വളര്‍ന്നുപന്തലിച്ച ‘വയലും വീടും’ കാര്‍ഷിക കൂട്ടായ്മ മറ്റൊരു വിളവെടുപ്പുല്‍സവത്തിന്‍െറ ആഹ്ളാദത്തിലാണ്. പ്രവാസികള്‍ക്കിടയില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും  വിഷരഹിത പച്ചക്കറി വ്യാപിപ്പിക്കുന്നതിനുമായി ഒമ്പത് വര്‍ഷം മുമ്പ് തുടക്കമിട്ട ഈ  ഫേസ്ബുക്ക് കൂട്ടായ്മയില്‍ ഇപ്പോള്‍ അംഗങ്ങള്‍ ഒരു ലക്ഷം കവിഞ്ഞിരിക്കുന്നു. അതിന്‍െറ ആഘോഷം കൂടിയാണ് ഇത്തവണ.
ഈ  കൂട്ടായ്മക്ക് പ്രത്യേകതകളേറെയാണ്. അതറിയണമെങ്കില്‍ 20ന് വെള്ളിയാഴ്ച നടക്കുന്ന ഈ വര്‍ഷത്തെ കാര്‍ഷിക വിളവെടുപ്പ് മഹോത്സവത്തില്‍ വന്നാല്‍ മതി.
രണ്ടു മണി മുതല്‍ ഏഴു വരെ ദുബൈ ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്കൂളിലാണ് പരിപാടി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠനാണ് മുഖ്യാതിഥി. കൂട്ടായ്മയുടെ www.vayalumveedum.com എന്ന വെബ്സൈറ്റിന്‍െറ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കും. 
2008 ജൂണില്‍ അബൂദബിയില്‍ ചാവക്കാട്ടുകാരന്‍ എന്‍ജിനീയര്‍ അബ്ദുല്‍ സലാമാണ് ഈ മഹത്സംരംഭത്തിന് എളിയ തുടക്കം കുറിച്ചത്. കൂടെ രണ്ടുമൂന്നു സുഹൃത്തുക്കളുമായി അന്ന് ‘ഓര്‍ക്കൂട്ടി’ലായിരുന്നു രംഗപ്രവേശം. സഹപ്രവര്‍ത്തകനായ ആസ്ട്രേലിയക്കാരന്‍ ജോനാഥനാണ് ഈ കൂട്ടായ്മയുടെ വലിയ സാധ്യതകള്‍ പറഞ്ഞുകൊടുത്തതും ഫേസ്ബുക്കിലേക്ക് മാറ്റിച്ചതും. പിന്നെ ജൈവകൃഷിയില്‍ തല്‍പ്പരരായ മലയാളികള്‍ ലോകത്തിന്‍െറ പലഭാഗങ്ങളില്‍ നിന്ന് ഇതില്‍ അണിചേര്‍ന്നു.  സാമുഹിക മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങുന്ന കൂട്ടായ്മയായല്ല ഈ ഹരിതക്കൂട്ടം. മണ്ണിലിറങ്ങാന്‍ മനസ്സും ശരീരവും പാകപ്പെടുത്തിയവരായിരുന്നു. നൂറുകണക്കിന് വില്ലകളിലും ഫ്ളാറ്റുകളിലും ഇത്തിരി സ്ഥലങ്ങളില്‍ ആവേശം മാത്രം കൈമുതലാക്കി നൂറുമേനി വിളയിച്ചുമുന്നേറുകയാണ് ഈ കൂട്ടം.  ഇപ്പോള്‍ ദുബൈ നാദല്‍ശിബയില്‍ ഒരേക്കറോളം സ്ഥലത്ത് വിപുലമായ തോതില്‍ കൃഷി നടത്തുന്നുണ്ട്. അഞ്ചുപേരടങ്ങുന്ന സംഘങ്ങള്‍ ദിവസേന മാറിമാറിയാണ് നനയും പരിചരണവുമെല്ലാം നടത്തുന്നത്. വെള്ളിയാഴ്ചകളില്‍ വലിയ സംഘമായാണ് തോട്ടത്തിലത്തെുക.  കുപ്പിയിലും പാട്ടകളിലും കവറുകളിലുമെല്ലാം വിത്തുമുളപ്പിച്ച വിളവെടുക്കുന്ന സംഘം പുതിയ പുതിയ പരീക്ഷണങ്ങളും വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്നു. വെറുതെ സമയം പോക്കലായല്ല ഗൗരവമായി തന്നെയാണ് കൃഷിയെ കാണുന്നതെന്ന് വിളിച്ചുപറയുന്ന സാക്ഷ്യങ്ങളാണിവ.  
താല്പര്യമുള്ളവര്‍ക്ക് വേണ്ട സഹായമെല്ലാം ഈ കൂട്ടായ്മ എത്തിക്കും. ലോകത്തിന്‍െറ ഏതു ഭാഗത്തുള്ള അംഗങ്ങള്‍ക്കും സൗജന്യമായി വിത്ത് തപാലിലത്തെിക്കുന്നത് മുതല്‍ ആവശ്യമായ ഉപദേശ നിര്‍ദേശങ്ങളും സംശയങ്ങള്‍ക്ക് മറുപടിയും നല്‍കുന്നു. ദിവസേന ശരാരശി 600 ഓളം സംശയങ്ങളാണ് അംഗങ്ങള്‍ ഉന്നയിക്കുന്നത്. ഈരംഗത്തെ വിദഗ്ധരാണ്  മറുപടി നല്‍കുന്നത്. 
നൂറു ശതമാനം ജൈവ രീതിയില്‍ കൃഷി ചെയ്ത നാനാതരം പച്ചക്കറികളും പഴവര്‍ഗങ്ങളും വിഷരഹിത വിഭവങ്ങളും മാത്രമല്ല വെള്ളിയാഴ്ച കൊയ്ത്തുല്‍സവത്തില്‍ അണിനിരത്തുക. തൈകള്‍, ജൈവവളങ്ങള്‍, ജൈവ ടോണിക്കുകള്‍, കാടമുട്ട, കോഴിമുട്ട, താറാവുമുട്ട, ഓര്‍ഗാനിക് സ്ക്രബ്ബ് തുടങ്ങിയവയെല്ലാം കാണാം, വാങ്ങാം. 
മികച്ച കര്‍ഷകരെ കണ്ടത്തെുന്നതിന് ‘വയലും വീടും’ കാര്‍ഷിക കുടുംബാംഗങ്ങള്‍ക്കിടയില്‍ നടത്തിയ മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. നൂറിലേറെ വില്ലകള്‍ പങ്കെടുക്കുന്ന കൃഷി മത്സരത്തില്‍ 12 പേരാണ് അവസാന റൗണ്ടിലത്തെിയത്. ഇതിലെ മൂന്നു വിജയികളെയാണ് വെള്ളിയാഴ്ച പ്രഖ്യാപിക്കുക.
വര്‍ഷത്തില്‍ രണ്ടു തവണയാണ് അംഗങ്ങള്‍ ഒത്തുചേരുക. നവംബറില്‍ ആദ്യ സംഗമം വിത്തുകള്‍ വിതരണം ചെയ്യാനാണെങ്കില്‍ ജനുവരിയില്‍ അതില്‍ നിന്നുള്ള വിളവെടുപ്പിന്‍െറ ആഘോഷമാണ്. നാട്ടിലും ഇതിപോലെ പരിപാടികള്‍ നടത്താറുണ്ട്. നമ്മുടെ കാര്‍ഷിക സംസ്കാരത്തിന്‍െറ ഭാഗമായിരുന്ന  കൊടുക്കല്‍ വാങ്ങലിന്‍െറ പുതിയ രൂപവും ഇവിടെ കാണാം. കൈയിലുള്ള ജൈവ ഉത്പന്നങ്ങള്‍ നല്‍കി മറ്റുള്ളവരുടെ ഉത്പന്നങ്ങള്‍ പകരം വാങ്ങാം. ഇതോടൊപ്പം നടക്കുന്ന ‘അങ്ങാടി’  നാട്ടുചന്തയില്‍ തവിട്, ഉമി , ഉമിക്കരി. കറുത്ത ശര്‍ക്കര. തവിട് കളയാത്ത അരി, അരിപ്പൊടി, അവില്‍ തുടങ്ങിയ നാട്ടില്‍ നിന്ന്  വരുത്തിയ ജൈവ ഉല്‍പ്പന്നങ്ങളും  വേപ്പിന്‍പിണ്ണാക്ക്, സ്യൂഡോമോണസ്, ചാണകം, പഞ്ചഗവ്യം, ഫിഷ്അമിനോ ആസിഡ് തുടങ്ങിയ ജൈവവള കീടനാശിനികളും  ലഭിക്കും. ഒപ്പം കഞ്ഞിയും പയറും പോലുള്ള നാടന്‍ വിഭവങ്ങള്‍ രുചിക്കുകയുമാകാം. കറ്റാര്‍വാഴ, ബ്രഹ്മി,തുളസി,തഴുതാമ, മുത്തിള്‍ തുടങ്ങിയ ഒൗഷധചെടി തൈകളും വിവിധ ഇനം പച്ചക്കറി തൈകളുടെ പ്രദര്‍ശനവുമായി  ‘വെജ് വില്ളേജ’ും ഒരുക്കുന്നുണ്ട്. നാട്ടില്‍ നിന്ന് ജൈവ രീതിയില്‍ വിളവെടുത്ത തവിട് കളയാത്ത അരി സ്ഥിരമായി എത്തിക്കുന്നുണ്ട്. പാലക്കാട്ട് ഇതിനായി പ്രത്യേക പാടം തന്നെയുണ്ട്.
അക്വപോണിക്സ്. ടവര്‍ ഗാര്‍ഡന്‍.തിരിനന, തുള്ളിജലസേചനം തുടങ്ങിയ ആധുനിക ബദല്‍ കൃഷിരീതികളുടെ അവതരണവും ക്ളാസുകളുമുണ്ടാകും. വയലും വീടും സൗജന്യവിത്ത് വിതരണപദ്ധതിയായ പത്തായത്തില്‍ നിന്ന് വിത്തും കിട്ടും. 
കുട്ടികളിലേക്ക് കാര്‍ഷിക അവബോധവും താല്‍പര്യവും വളര്‍ത്താനായി സ്കൂളുകളിലേക്ക് വയലും വീടും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെന്ന് കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ബഷീര്‍ തിക്കോടി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ദുബൈയിലെ മൂന്നു സ്കൂളുകളാണ് തുടക്കത്തില്‍ ഇതില്‍ പങ്കാളിയാവുന്നത്. യു.എ.ഇയിലെ മുഴുവന്‍ സ്കൂളുകളിലും പദ്ധതി വ്യാപിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. 
കൃഷിയില്‍ താല്‍പര്യമുള്ള ആര്‍ക്കും അണിചേരാവുന്ന ഈ കൂട്ടായ്മ പ്രവാസലോകത്ത് നിശബ്ദ വിപ്ളവം തന്നെയാണ് നടത്തുന്നത്. വരുന്ന തലമുറയെക്കൂടി മണ്ണിലേക്കടുപ്പിക്കുന്ന ഉദ്യമത്തിലുടെ വലിയൊരു സൗഹൃദവലയവും ലോകമെങ്ങും പൂത്തുതുടങ്ങിയിട്ടുണ്ട്.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT