?????????????????? ??????????????? ????????? ???????????

പ്രദീപ്ചന്ദ്രന്‍െറ വീട്ടിലേക്ക് സുഹൃത്തുക്കള്‍ ചെന്നാല്‍ പച്ചക്കറിയുമായി മടങ്ങാം

ദോഹ: പ്രവാസ ഭൂമിയിലെ തിരക്കേറിയ  ബിസിനസ് ജീവിതത്തിനിടയിലെ വീണുകിട്ടുന്ന സന്ദര്‍ഭങ്ങളില്‍ പ്രദീപ് ചന്ദ്രന്‍ വീട്ടുമുറ്റത്ത് നട്ടുനനച്ചുണ്ടാക്കിയതാണ് ഈ തോട്ടം. അതിനെ കണ്ണുചിമ്മാതെ പരിപാലിക്കാന്‍ ഭാര്യ ബിന്ദു പ്രദീപും ഒപ്പമുണ്ടായപ്പോള്‍ ദോഹയിലെ വീട്ടുമുറ്റം ഒന്നാംതരമൊരു കൃഷിയിടമായി മാറി. പാവലും പടവലവും വഴുതനയും വെണ്ടയും കുമ്പളവും മത്തനും പച്ചമുളകും തക്കാളിയും അങ്ങനെ പലവിധം പച്ചക്കറികള്‍ വിളയുന്ന മുറ്റം. എന്നാല്‍ വിളവെടുക്കുന്നത് തന്‍െറ സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കുകയും അവരിലും കൃഷിയെ കുറിച്ചുള്ള താല്‍പ്പര്യം ഉണര്‍ത്തുകയുമാണ് ഈ പ്രവാസിയുടെ വിനോദം. 

വീട്ടിലേക്ക് വരുന്നവര്‍ക്ക്  ഫ്രഷായ പച്ചക്കറികള്‍ ഉറപ്പാണ്. 35 വര്‍ഷം മുമ്പ് ഗള്‍ഫില്‍ എത്തിയ ആളാണ് ഈ നാട്ടുമ്പുറത്തുകാരന്‍. എന്നാല്‍ ആകെയുള്ള വിഷമം തന്‍െറ നാട്ടിലെ പച്ചപ്പും കൃഷിയും ഒക്കെ വിട്ടുപോരേണ്ടി വന്നതാണ്.  കുറച്ചുകാലം കഴിഞ്ഞപ്പോള്‍  എന്തുകൊണ്ട് ഇച്ചിരിയുള്ള മണ്ണില്‍ കൃഷി ആയിക്കൂടാ എന്ന ചിന്ത ഉണര്‍ന്നു. 

അങ്ങനെയാണ് പരിമിതമായ സ്ഥലത്ത് കൃഷി ആരംഭിച്ചത്. ഏകദേശം 24 വര്‍ഷം കഴിയുമ്പോള്‍ ദോഹയിലെ പ്രവാസികള്‍ക്കിടയില്‍ അറിയപ്പെടുന്ന കര്‍ഷനായി കഴിഞ്ഞിരിക്കുന്നു ഇദ്ദേഹം. കൃഷിയോടുള്ള ഇഷ്ടം കാരണം, തന്‍െറ നാടായ ഗുരുവായൂര്‍ മുല്ലശേരിയില്‍ നല്ലരീതിയില്‍ ഒരു ഫാം ഹൗസും സ്ഥാപിച്ചിട്ടുണ്ട് ഇദ്ദേഹം.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT