രാമചന്ദ്രന്‍െറ വീട്ടുമുറ്റത്തെ പച്ചഫ്രെയിമുകള്‍


 മട്ടുപ്പാവിലും വീടിന്‍്റെ പരിസരത്തും  കാബേജിന്‍്റെയും മുസാംബിയുടെയും വിളവെടുത്ത് കാര്‍ഷികവ്യത്തിയില്‍ പുതിയ പച്ചപ്പു തേടുകയാണ് രാമചന്ദ്രന്‍. അടൂര്‍ നെല്ലിമുകള്‍ റാണാ സ്റ്റുഡിയോ ഉടമ പാറക്കൂട്ടം റാണാ ഭവനില്‍ രാമചന്ദ്രനാണ് അധികമാരും പരീക്ഷിക്കാത്ത വിളകള്‍ നട്ടുവളര്‍ത്തുന്നത്. പാവല്‍, കോളീഫ്ളവര്‍, നിത്യവഴുതന, കാബേജ്, തക്കാളി, അമര, ചീമപ്പുളി, കോവല്‍, ചീര, മുസാംബി, വഴുതന തൊട്ട് ഉലുവ വരെയാണ് ക്യഷി. ആദ്യം മട്ടുപ്പാവില്‍ ആരംഭിച്ച പച്ചക്കറിക്യഷി വീടിന്‍്റെ പരിസരത്തേക്കും വ്യാപിപ്പിച്ചു. രാസവളവും കീടനാശിനിയും ഉപയോഗിക്കാതെ വിഷരഹിതപച്ചക്കറിയാണ് വിളവെടുപ്പിന്് പാകമായത്. ചാണകപ്പൊടി, വേപ്പുംപിണ്ണാക്ക്, പച്ചിലചവറുകള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. പച്ചക്കറിച്ചെടികളിലേക്ക് എറുമ്പിനെ കയറ്റിവിട്ടുള്ള രോഗപ്രതിരോധരീതിയും പരീക്ഷിക്കുന്നു. വീട്ടിലേക്കാവശ്യമായ പച്ചക്കറി പുറത്തു നിന്നും വാങ്ങാതെ വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് രാമചന്ദ്രന്‍ പറഞ്ഞു. ഏകദേശം അഞ്ഞൂറ് സ്ക്വയര്‍ഫീറ്റ് സ്ഥലത്താണ് ക്യഷിയിറക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT