കോലോത്തുംപാടത്തെ കര്‍ഷകഗാഥ

 പൊന്നാനി മേഖലയില്‍ എടപ്പാള്‍, ആലങ്കോട്, നന്നംമുക്ക് ഗ്രാമപഞ്ചായത്തുകളിലായി 650 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ് കോലത്തുംപാടം കോള്‍പടവ്. 650 ഏക്കര്‍ കൃഷിയിടങ്ങളിലായി നൂതന സാങ്കേതിക മാര്‍ഗങ്ങളും യന്ത്രവത്കൃത കൃഷിരീതികളും അവലംബിച്ചാണ് ഇവര്‍ കാര്‍ഷിക വിപ്ളവം സൃഷ്ടിക്കുകയാണ് ഇവര്‍. മികച്ച പാടശേഖര സമിതിക്കുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ മിത്രനികേതന്‍ വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് നേടിയ കോലോത്തുംപാടം കോള്‍കൃഷി സമിതിക്കായിരുന്നു ലഭിച്ചത്. 
15 വര്‍ഷത്തോളമായി കൂട്ടുകൃഷി നടത്തുന്ന കോള്‍പടവില്‍ രണ്ടുവര്‍ഷമായി പ്രസിഡന്‍റ് അബ്ദുല്‍ ലത്തീഫിന്‍െറ നേതൃത്വത്തിലാരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. 24 വര്‍ഷം വിജിലന്‍സ് ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്‍ലത്തീഫ് കോള്‍പടവില്‍ നടപ്പാക്കിയ ആസൂത്രിത പദ്ധതികളേറെയാണ്. 535 കര്‍ഷകരില്‍നിന്ന് 20 സജീവ കര്‍ഷകരെ തെരഞ്ഞെടുത്ത് കൃഷിയിടം അഞ്ച് ഭാഗങ്ങളായി തിരിച്ചു. പ്രദേശത്തെ തരിശുനിലങ്ങള്‍ കണ്ടത്തെി കൃഷിയോഗ്യമാക്കാന്‍ തുടങ്ങി. പാങ്ങാട്കുണ്ട്, പന്താവൂര്‍ പാലം, ചേമ്പിലത്താഴം എന്നിവിടങ്ങളിലായി നൂറേക്കര്‍ തരിശ് നിലമാണ് കൃഷിയോഗ്യമാക്കിയത്. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരെ ഉപയോഗിച്ച് തോട് നവീകരണം നടത്തുകയും ജലസേചന സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്തു. 
മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരെ ഉപയോഗപ്പെടുത്തി നൂതന കാര്‍ഷികസങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി. ജലവിതരണം സമഗ്രമാക്കുകയും ബണ്ട് നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. വാടക പമ്പിങ് യന്ത്രം ഒഴിവാക്കിയതോടെ ചെലവ് കുറഞ്ഞു.
ജീവാണുവളവും ജൈവവളവും ഉപയോഗിച്ച് രാസവളപ്രയോഗം ഗണ്യമായി കുറച്ചു. ഇതോടൊപ്പം സൂക്ഷ്മ മൂലകങ്ങളുടെ ഉപയോഗവും വര്‍ധിപ്പിച്ചു. വിതക്കല്‍ ഒഴിവാക്കി നടീലാരംഭിച്ചതോടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിച്ചു. ഏക്കറില്‍ ശരാശരി 1500 പറ നെല്ല് ലഭിച്ചിരുന്നത് 2500 മുതല്‍ 3000 വരെ ഉയര്‍ത്താനായി. ഇവിടുത്തെ കൃഷിരീതികള്‍ പഠിക്കാന്‍ ഫിലിപ്പീന്‍സ് ആസ്ഥാനമായ നെല്ല് ഗവേഷണ സംഘമത്തെിയിരുന്നു.
 കൃഷിയിടങ്ങളിലും ബണ്ടുകളിലും തൊഴിലുറപ്പ് പ്രവൃത്തിയിലൂടെ പച്ചക്കറികൃഷി ചെയ്ത് വിളകള്‍ തവനൂര്‍ വൃദ്ധസദനത്തിലത്തെിച്ചു. 1300 മീറ്റര്‍ താല്‍ക്കാലിക ബണ്ട് നിര്‍മിച്ച് പമ്പിങ് നേരത്തേ നടത്തിയതിനാല്‍ കാലവര്‍ഷക്കെടുതിയില്‍നിന്ന് മുക്തി നേടാനായി. ആലങ്കോട്, വട്ടംകുളം, നന്നംമുക്ക്, എടപ്പാള്‍, തവനൂര്‍, പെരുമ്പടപ്പ് കൃഷി ഓഫിസ് ഉദ്യോഗസ്ഥരുടെ സഹകരണവും സഹായകമായി. 7.5 ടണ്‍ നെല്ലാണ് ശരാശരി വിളവ്. ഓരോ കര്‍ഷകര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നു. സെക്രട്ടറി വി.വി. കരുണാകരന്‍, ട്രഷറര്‍ റസാഖ്, പി.വി. ഇബ്രാഹിം, വി. കമറുദ്ദീന്‍, പി.വി. അലി, ബഷീര്‍ മാസ്റ്റര്‍ എന്നിവരും വിജയശില്‍പികളായുണ്ട്. എടപ്പാള്‍ കൃഷി ഓഫിസര്‍ വിജീഷാണ് അവാര്‍ഡിന് ശിപാര്‍ശ ചെയ്തത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT