??. ??????????

ഫയലുകളില്‍നിന്ന് പാടത്തിലേക്ക്

 വിത്തും കൈക്കോട്ടുമായി തന്‍െറ സ്കൂട്ടറില്‍ പോകുന്ന കുണ്ടറ വില്ലിമംഗലം വേങ്ങുര്‍ കുഴിയില്‍ പി. സുരേഷ്ബാബു നാട്ടുകാര്‍ക്ക് എപ്പോഴും കൗതുകകാഴ്ചയാണ്. 
കൈക്കോട്ടെടുക്കുന്നതിലോ ചാണകവും ചാമ്പലും കുഴക്കുന്നതിലോ തന്‍െറ ജോയന്‍റ് സെക്രട്ടറി പദവി തടസ്സമാകുന്നില്ല. പറമ്പില്‍ പണിയെടുക്കുമ്പോഴും നാട്ടുകാര്‍ക്ക് ഇദ്ദേഹം പത്രാസ് വേണ്ടുവോളം ഉണ്ടായിരുന്ന ഗെസറ്റഡ് ഉദ്യോഗസ്ഥനായിരുന്നെന്ന അകലവും ഇല്ല. കൃഷി ജീവിതത്തിന്‍െറ ഭാഗമാക്കിയിട്ട് ഇപ്പോള്‍ 20 വര്‍ഷം. ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കിടയിലും അവധിദിവസങ്ങളില്‍ ഇദ്ദേഹത്തിന് കര്‍ഷകന്‍െറ വേഷപകര്‍ച്ചയിലത്തെുമായിരുന്നു.
പി.എസ്.സി ജോയന്‍റ് സെക്രട്ടറിയായി കൊല്ലം റീജനല്‍ ഓഫിസില്‍നിന്ന് 2013 നവംബറില്‍ റിട്ടയര്‍ ചെയ്തു. 
2013-14ല്‍ ജില്ലയിലെ നാല് ലീഡ് കര്‍ഷകരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. അര ഏക്കറിലാണ് പച്ചക്കറിക്കൃഷി. തക്കാളിയും വെണ്ടയും പാവലും വഴുതനയും പച്ചമുളകും ചീരയും സ്വര്‍ണമുഖി വാഷയും തുടങ്ങി മിനിസെറ്റ് ചേനവരെ വൈവിധ്യപൂര്‍ണമാണ് ഇദ്ദേഹത്തിന്‍െറ കൃഷിയിടം. നാടന്‍ വാഴകളും, വിവിധയിനം ടിഷ്യു കള്‍ചര്‍ വാഴകളും ഇദ്ദേഹത്തിന്‍െറ പറമ്പിലുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ സഹായികളെ നിര്‍ത്താറുള്ളൂ. 
പച്ചക്കറി ചെടികളെ മക്കളെപ്പോലെ പരിപാലിക്കണമെന്നും എന്നും അവയുടെ ചാരത്തത്തെി തലോടണമെന്നും ഈ കര്‍ഷന്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പ് മകളുടെ വിവാഹത്തിനുള്ള പച്ചക്കറി ചീര ഉള്‍പ്പെടെ ഇദ്ദേഹം സ്വന്തം കൈകൊണ്ടുണ്ടാക്കി. സ്വന്തം പുരയിടത്തിലും പുരയിടം പാട്ടത്തിനെടുത്തും കൃഷിയുടെ മഹത്വം പ്രായോഗികവത്കരിക്കുകയാണ് സുരേഷ്ബാബു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT