?????????? ???? ?????? ??????? ?????????????

മഞ്ഞളില്‍ സലിമിന്‍െറ വിജയക്കൊയ്ത്ത്

തൃശൂര്‍ ജില്ലയില്‍ വള്ളിവട്ടം ഗ്രാമത്തിനിപ്പോള്‍ മഞ്ഞളിന്‍െറ പെരുമയാണ്. ജൈവ രീതിയില്‍  മഞ്ഞള്‍ കൃഷിചെയ്യുന്ന കാട്ടകത്ത് സലിം എന്ന കര്‍ഷകന്‍െറ  തീരാ പരിശ്രമമാണ് പെരുമക്ക് പിന്നില്‍. മഞ്ഞള്‍ കൃഷിയും വാഴയും പച്ചക്കറിയുമൊക്കെയായി തന്‍െറ  അഞ്ച് ഏക്കറില്‍ കാര്‍ഷിക വിപ്ളവം തീര്‍ക്കുകയാണ് ഈ മധ്യവയസ്കന്‍. ഇതില്‍ പകുതി ഭാഗം മഞ്ഞള്‍ തോട്ടമാണ്. ഇക്കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വിളവായിരുന്നു മഞ്ഞളിനെന്ന് സലിം പറയുന്നു.നടന്മാരായ ശ്രീനിവാസനും സലിം കുമാറും കൃഷിരിതിയെക്കുറിച്ച് അറിയാനും പഠിക്കാനും ഇവിടെയത്തെിയതോടെയാണ് സലിം നിസ്സാരനല്ളെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായിത്തുടങ്ങിയത്.
മഞ്ഞളിലുള്ള കുര്‍ക്യുമിന്‍ എന്ന ഘടകം ഓര്‍മശക്തിക്കുള്ള അത്ഭുത മരുന്നാണെന്ന തിരിച്ചറിവാണ് സലിമിനെ മഞ്ഞള്‍കൃഷിയിലേക്ക് അടുപ്പിച്ചത്. തലമുറകളായി കൃഷിക്കാരാണെങ്കിലും 10 വര്‍ഷമായി മുഴുവന്‍ സമയ കര്‍ഷകനാണ് സലിം. പഞ്ചായത്തിന്‍െറ മികച്ച കര്‍ഷകനുള്ള ആത്മപുരസ്കാരവും വനമിത്ര അവാര്‍ഡും ലഭിച്ചിട്ടുണ്ട്.  കാഞ്ഞിരം, പുന്നക്കുരു, ചക്കക്കുരു, എലിഞ്ഞി തുടങ്ങിയവയുടെ  മണ്ണിന്‍െറ  മണവുള്ള വിത്തുകള്‍ വര്‍ഷംതോറും സലിമിന്‍െറ കൃഷിയിടത്തില്‍നിന്നും വനം ഉദ്യോഗസ്ഥര്‍ കൊണ്ടുപോകാറുണ്ട്. ജൈവകൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിളിലും  ക്ളസെടുക്കാനും ബോധവല്‍ക്കരിക്കാനുമാണ് ഒഴിവുസമയങ്ങളില്‍ സമയം കണ്ടത്തെുന്നത്. 
വീട്ടുവളപ്പിലെ  കൃഷി ഗ്രാമത്തില്‍ വാഴക്ക് പുറമെ ഇടവിളയായാണ് പച്ചക്കറിയ നട്ടിട്ടുള്ളത്. പടവലം ,പാവല്‍. വെണ്ട, മത്തന്‍, മുളക് തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. 

കാട്ടകത്ത് സലിം തന്‍െറ മഞ്ഞള്‍ തോട്ടത്തില്‍
 


മഞ്ഞള്‍ വിത്തിനായി പല സ്ഥലങ്ങളില്‍നിന്നും  ദിനേന ആവശ്യക്കാരത്തൊറുണ്ട്.  കൃഷിയെപ്പറ്റി അറിയാനും പഠിക്കുവാനും പലയിടങ്ങളില്‍നിന്നായി വിദ്യാര്‍ഥികളും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധിപേരാണ്  അഞ്ച് ഏക്കറോളം വരുന്ന കൃഷയിടം സന്ദര്‍ശിക്കുന്നത്. 
മണ്ണിരകമ്പോസ്റ്റ്  നിര്‍മിച്ച് സ്വന്തം കൃഷിയിടത്തില്‍ വളപ്രയോഗം നടത്തിയാണ് ഉല്‍പാദനം. വീടിനോട് ചേര്‍ന്ന് കൃഷിയിടത്തിലായി 20 അടി നീളവും  അഞ്ചടി വീതിയും രണ്ടടി  ആഴവുമുള്ള  നാല് മണ്ണിര കമ്പോസ്റ്റ് ടാങ്ക് സലിമിനുണ്ട്. ഏതാണ്ട് പ്രതിവര്‍ഷം 30 ടണ്ണോളം വളം ഉല്‍പ്പാദിപ്പിക്കുന്നുകമ്പോസ്റ്റിനാവശ്യമായ മാലിന്യങ്ങള്‍ വിശാലമായ വാഴ കൃഷിയിടത്തില്‍നിന്ന് തന്നെ കണ്ടത്തെുന്നു. കൂടാതെ മണ്ണിരക്കായി പുറത്ത് നിന്ന് നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്.   ഭാര്യ ഷെരിഫയും രണ്ട് മക്കളും സലിമിനൊപ്പം  സഹായത്തിനുണ്ട്. ഫോണ്‍: 9447320780

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.