കൃഷിയെന്ന അതിജീവനപ്പോരാട്ടം

വീട്ടമ്മയായ ബീനക്ക് കൃഷി സമയംപോക്കല്ല. അതിജീവനത്തിന്‍െറ പോരാട്ടമാണ്. അതുകൊണ്ടുതന്നെയാണ് ബീനയുടെ അധ്വാനത്തെ തേടി വീണ്ടും അംഗീകാരമത്തെിയത്. മതിലകം സി.കെ വളവ് സ്വദേശി സഹദേവന്‍െറ ഭാര്യ ബീനയാണ് തൊടുപുഴ ഗാന്ധി സ്റ്റഡി സെന്‍ററിന്‍െറ സംസ്ഥാന കര്‍ഷക തിലകം അവാര്‍ഡ് സ്വന്തമാക്കിയത്. അഞ്ചേക്കറില്‍ താഴെ ഭൂമിയില്‍ ജൈവകൃഷി നടത്തുന്ന കര്‍ഷകര്‍ക്കുള്ള അവാര്‍ഡാണ് കാര്‍ഷിക തിലകം. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ സാഹചര്യത്തിലാണ് ബീന കൃഷിയിലേക്കിറങ്ങിയത്. വിദേശത്തായിരുന്ന ഭര്‍ത്താവ് അസുഖത്തത്തെുടര്‍ന്ന് നാട്ടിലേക്കു വരികയും ജോലി ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്തു. കുടുംബത്തിന്‍െറ ഉത്തരവാദിത്തം ബീനയുടെ ചുമലിലായി. പിന്നെ മറിച്ചൊന്നും ആലോചിച്ചില്ല. കത്തിയും കൈക്കോട്ടുമായി പറമ്പിലേക്കിറങ്ങി. ആദ്യം വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്തു. ഒപ്പം പശു, ആട്, കോഴി, മത്സ്യം എന്നിവയെ വളര്‍ത്താനും തുടങ്ങി. വീടിന്‍െറ ടെറസിന് മുകളിലാണ് തക്കാളി ഉള്‍പ്പെടെ കൃഷി ചെയ്യുന്നത്. കൂടാതെ വഴുതിന, കോളിഫ്ളവര്‍, പച്ചപ്പയര്‍, അഗതിച്ചീര, പച്ചമുളക്, കയ്പ്പക്ക, കുമ്പളം, കാബേജ്, വാഴകള്‍, ചുരക്ക തുടങ്ങി ബീനയുടെ കൃഷിയിടത്തില്‍ വിളയാത്തതായി ഒന്നുമില്ല.

പൂര്‍ണമായും ജൈവ വളം ഉപയോഗിച്ചാണ് കൃഷി. ബയോ ഗ്യാസ് പ്ളാന്‍റും സ്വന്തമായുണ്ട്. മാത്രമല്ല, സ്വന്തം വീട്ടുവളപ്പിലെ കുളത്തില്‍ വളര്‍ത്തുന്നത് വിവിധ ഇനം അലങ്കാര, ഭക്ഷ്യ മത്സ്യങ്ങള്‍. സംസ്ഥാന സര്‍ക്കാറിന്‍െറ മത്സ്യ സമൃദ്ധി പദ്ധതി പ്രകാരമാണ് മത്സ്യകൃഷി. ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്ന് ലഭിച്ച സഹകരണമാണ് പുരസ്കാരം നേടാന്‍ സഹായിച്ചതെന്നു ബീന പറഞ്ഞു. അയല്‍വാസി ഷമ്മി ഗഫൂറിന്‍െറ ഉടമസ്ഥതയിലുള്ള പറമ്പിലാണ് പച്ചക്കറികൃഷി ചെയ്യുന്നത്. 
ഈ വീട്ടമ്മയുടെ കൃഷി സ്നേഹം ആദ്യം തിരിച്ചറിഞ്ഞത് മതിലകം പഞ്ചായത്താണ്. അവര്‍ ബീനയെ മികച്ച പച്ചക്കറി കര്‍ഷകയായി തെരഞ്ഞെടുത്തു. ആദ്യമായി ലഭിച്ച അംഗീകാരവും ഇതുതന്നെ. പിന്നീട്, നിറകതിര്‍ അവാര്‍ഡും ബീനയെ തേടിയത്തെി. മതിലകം ബ്ളോക് പഞ്ചായത്തിന്‍െറ ആത്മ അവാര്‍ഡ്, തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല കൃഷി വിജ്ഞാന കേന്ദ്രത്തിന്‍െറ ജില്ലയിലെ മാതൃകാ യുവ കര്‍ഷക അവാര്‍ഡ് എന്നീ അവാര്‍ഡുകളും ബീന സ്വന്തമാക്കി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT