കോഴിക്കൃഷിയിലെ ബിന്ദുഗാഥ

കോഴിക്കൃഷിയില്‍ വിജയഗാഥ രചിച്ച വീട്ടമ്മയാണ് ബിന്ദു സുധാകരന്‍. ഒന്നര പതിറ്റാണ്ടുമുമ്പ് കാടക്കോഴി വളര്‍ത്തലില്‍ തുടങ്ങിയ കോഴിക്കൃഷി ഇന്ന് ത്രിവേണി എഗര്‍ നഴ്സറിയിലത്തെിനില്‍ക്കുന്നു. മൈലാപ്പൂര് പേരയം ത്രിവേണിയില്‍ സുധാകരന്‍െറ ഭാര്യയായ ഇവര്‍ കോഴിവളര്‍ത്തല്‍ ആരംഭിച്ചപ്പോള്‍ പരാജയവും നഷ്ടവുമായിരുന്നു ഫലം. പ്രതീക്ഷ കൈവിടാതെ നിശ്ചയദാര്‍ഢ്യത്തോടെ പിടിച്ചുനിന്നത് തന്നെ വിജയത്തിലത്തെിക്കുകയായിരുന്നെന്ന് ബിന്ദു പറയുന്നു.
 സര്‍ക്കാര്‍, സ്വകാര്യ ഹാച്ചറികളില്‍നിന്ന് ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയശേഷം 45 ദിവസം പ്രായമാക്കി ന്യായവിലയ്ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും കുടുംബശ്രീകള്‍ക്കും വീട്ടമ്മമാര്‍ക്കും നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. കുട്ടിക്കാലം മുതലേ കോഴിയോടുള്ള കമ്പമാണ് ഇവരെ കോഴിവളര്‍ത്തലിലേക്കും കൃഷിയിലേക്കും നയിച്ചത്.  അഞ്ചുമാസം കൊണ്ട് മുട്ടയിടുന്ന നാടന്‍ ഇനത്തില്‍പെട്ട കൈരളി കോഴിക്കുഞ്ഞുങ്ങളെയാണ് ഇവര്‍ വളര്‍ത്തി വില്‍പന നടത്തുന്നത്. സ്വന്തം കഴിവും അധ്വാനവും കൊണ്ടാണ് ഇവര്‍ ഇന്ന് ഈ നിലയിലത്തെിയത്. വിവിധ പ്രായത്തില്‍പെട്ട ആയിരത്തിലധികം കോഴിക്കുഞ്ഞുങ്ങളാണ് ഇന്ന് ഇവരുടെ നഴ്സറിയിലുള്ളത്. മൃഗസംരക്ഷണവകുപ്പിലെ പി.ആര്‍.ഒ ആയ ഡോ. ഷൈന്‍കുമാറിന്‍െറ മാര്‍ഗനിര്‍ദേശത്തോടെയാണ് പ്രവര്‍ത്തനം. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍നിന്നുള്ളവരാണ് ഇവിടെ കോഴിയെ വാങ്ങാനത്തെുന്നത്.
അമിതലാഭം പ്രതീക്ഷിക്കാതെ കോഴിവളര്‍ത്തലും വില്‍പനയും നടത്തുന്ന ഇവര്‍ക്ക് കോഴിമുട്ടയുടെ കാര്യത്തില്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തരാകണമെന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT