'ഞാനൊരു മലയാളി,,എന്നും മണ്ണിന്‍ കൂട്ടാളി..' എന്ന ഗാനമാണ് മനുവിനെ ഫോണില്‍ വിളിച്ചാല്‍ നാം ഡയലര്‍ ടോണ്‍ ആയി കേള്‍ക്കുക. സംശയം വേണ്ടാ, മനു മണ്ണിന്‍െറ കൂട്ടാളി തന്നെയാണ്. കൃഷി ഉപജീവനമായി സ്വീകരിച്ച മാതൃകാ കര്‍ഷകന്‍. അടൂര്‍ നഗരസഭ 15ാം വാര്‍ഡില്‍ പറക്കോട് വടക്ക് തയ്യില്‍ വീട്ടില്‍ മനുവാണ് അടൂര്‍ നഗരസഭയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയില്‍ നിന്ന് ഏറ്റുവാങ്ങിയത്.  ഒരേക്കര്‍ സ്ഥലത്ത് സംയോജിത കൃഷിയിലൂടെ നല്ല വരുമാനമുണ്ടാക്കുന്നുണ്ട് ഈ 29 കാരന്‍.
പത്തു വര്‍ഷമായി കൃഷി ചെയ്യാതെ കിടന്ന കുടുംബ ഓഹരിയില്‍പ്പെട്ട സ്ഥലം കൃഷിയോഗ്യമാക്കി ഒന്നര വര്‍ഷം മുമ്പാണ്കൃഷി ആരംഭിച്ചത്. 400 മൂട് വെറ്റിലകൊടി, 100 ഏത്തവാഴ,  400 മൂട് വഴുതന, ചീര, പയര്‍, പച്ചമുളക്, വെണ്ട, കോവല്‍ എന്നിവയാണ് പ്രധാന കൃഷികള്‍. പൂര്‍ണമായും ജൈവകൃഷി രീതിയാണ് മനു അവലംബിക്കുന്നത്. ഇതിനായി വീട്ടിലെ തന്നെ മൂന്ന് പശുക്കളുടെ ചാണകം ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നു. വെള്ളത്തിന് കൃഷിയിടത്തില്‍ കുളവും നിര്‍മിച്ചിട്ടുണ്ട്. പച്ചക്കറികള്‍ക്ക്സമീപ പ്രദേശത്തുള്ളവര്‍ക്കു തന്നെ കൊടുക്കുന്നു. വിപണിയില്‍ ലഭിക്കുന്ന കീടനാശിനികളും വിള പുഷ്ടിക്കുള്ള മരുന്നുകളും പൂര്‍ണമായി ഒഴിവാക്കി പുകയില കഷായം, വേപ്പിന്‍ നീര്്, പഴച്ചാര്‍ കെണി എന്നിവയാണ് മനു കൃഷിയിടങ്ങളില്‍ പ്രധാനമായും ഉപയോഗിക്കുന്നത്.  രാവിലെ ആറു മുതല്‍ 9.30 വരെയും വൈകുന്നേരം നാലു മുതല്‍ 6.30 വരെയും കൃഷിയിടത്തില്‍ വിളകളെ പരിപാലിക്കുന്ന മനു പൊതു പ്രവര്‍ത്തകന്‍ കൂടിയാണ്. യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ്, പറക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, കോണ്‍ഗ്രസ് അടൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ്എന്നീ നിലകളിലാണ് ജനകീയ പ്രവര്‍ത്തനം.  വിഷമയമില്ലാതെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക്സമീപ പ്രദേശത്തുള്ളവര്‍ക്ക്തന്നെ കൊടുക്കുന്നു. കൃഷിയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തെക്കാള്‍ ഉപരി മനസിനു കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മനു പറയുന്നു. രണ്ടു വര്‍ഷം മുമ്പ് പിതാവിന്‍റെ മരണശേഷമാണ് അമ്മയും ഏക സഹോദരി കോളജ് വിദ്യാര്‍ഥിനിയായ മീനുവും അടങ്ങുന്ന വീടിന്‍്റെ ചുമതല മനുവില്‍ എത്തിയത്.  മനു തെരഞ്ഞെടുത്തത് പ്രകൃതിയെ സ്നേഹിച്ചുകൊണ്ടുള്ള തൊഴിലും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT