മാർബിൾ ക്യൂൻ പാത്തോസ്

പോത്തോസ് അല്ലെങ്കിൽ മണിപ്ലളാന്‍റ് എന്നും വിളിക്കാം. ഒരുപാട് തരം പോത്തോസ് ഉണ്ട്. എൻ-ജോയ് പോത്തോസ്, മാർബിൾ ക്വീൻ പോത്തോസ് അങ്ങിനെ നീളുന്നു ഇതിന്‍റെ പട്ടിക.

എൻ-ജോയ് പോത്തോസിന്‍റെ ഇലകൾ ചെറുതാണ്. മാർബിൾ ക്വീന്‍റെ വലുതും. ഇതിന്‍റെ ഇല്കൾക്ക് ക്രീം, വൈറ്റ്, പച്ച കലർന്ന ഡിസൈൻ ആണ്. തൂക്കിയിടുന്ന ഹാങ്ങിങ് പ്ലാന്‍റായി വളർത്തുന്നതിനൊപ്പം ക്ലിമ്പിങ് പ്ലാന്‍റായും വളർത്താം. തുടക്കകാർക്ക് വളർത്താൻ പറ്റിയ പ്ലാന്‍റാണിത്. വലിയ കെയറിങ് വേണ്ടാത്തതിനാൽ എല്ലാവർക്കും ഇഷ്ട്ടമാണ്.

ബ്രൈറ്റ് ലൈറ്റ് ഇഷ്ട്ടപെടുന്ന പ്ലാന്‍റാണ്. അതിനാൽ ഇൻഡോറിലും വളരും. നേരിട്ടുള്ള സൂര്യപ്രകാശം അടിച്ചാൽ ഇലകൾക്ക് ബ്രൗൺ കളർ വരും. അതിനാൽ ഒരുപാട് വെയിൽ അടിക്കാതിരിക്കുന്നിടത്ത് വെക്കണം. ചെറിയ ഗ്ലാസിലും കുപ്പികളിലും വെള്ളം നിറച്ചും വളർത്തിയെടിക്കാം. മുന്നു ദിവസം കൂടുമ്പോൾ വെള്ളം മാറി കൊടുക്കണം. ഗാർഡൻ സോയിൽ, ചകിരിച്ചോറ്, ചാണക പൊടി എന്നിവ ചേർത്ത് പൊട്ടിങ് മിക്സ തയാറാക്കാം. തണ്ട് മുറിച്ചെടുത്ത് ഇതിന്‍റെ പ്രോപഗേഷൻ ചെയ്യാനും കഴിയും. 

Tags:    
News Summary - Marble Queen Pathos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.