Posted On
date_range Updated On
date_range മരുഭൂമിയിലെ ഈന്തപ്പന നാട്ടിലെ താരം
ഗള്ഫിെൻറ ഗൃഹാതുരത്വമുണര്‍ത്തി ചളിങ്ങാട് ഈന്തപ്പന കുലച്ചു. തൃശൂർ ചളിങ്ങാട് പുഴങ്കരയില്ലത്ത് അബ്ദുല്റഹീമിെൻറ വീട്ടുമുറ്റത്ത് നട്ടുപിടിപ്പിച്ച രണ്ട് ഈന്തപ്പനകളില് ഒന്നാണ് കുലച്ചിരിക്കുന്നത്.
വീടിന് അലങ്കാരമായി ഈന്തപ്പനകള്‍ വേണമെന്ന ആഗ്രഹത്തെത്തുടർന്ന് മൂന്ന് വര്‍ഷം മുമ്പ് റഹീം മണ്ണുത്തിയില്‍നിന്നാണ് ഈന്തപ്പന സംഘടിപ്പിച്ചത്. ആറടിയോളം നീളമുള്ള രണ്ടു തൈകള്‍ കടയോടെ കൊണ്ടുവന്നാണ് നട്ടത്. രാജസ്ഥാന് മരുഭൂമിയില്‍ വളരുന്ന ഇനമാണ് രണ്ടും.
സാധാരണ ഈന്തപ്പനകള്‍ പരിപാലിക്കുന്നിടത്ത് പ്രത്യേക വളവും കൃത്രിമ ചൂടും പൊടിക്കാറ്റും പരാഗണവും ഒക്കെ ചെയ്യാറുണ്ട്. മാത്രമല്ല, ആണ്- പെണ് ഇനങ്ങള്‍ ഒന്നിച്ച് നട്ടാലേ ഇവ കുലക്കാന്‍ സാധ്യതയുള്ളൂ. ഇവിടെ ജലസേചനമല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. മൂന്നുദിവസം മുമ്പാണ് കുല വന്നത്. ഈന്തപ്പഴം കണ്ടിട്ടുണ്ടെങ്കിലും ഈന്തപ്പന കുലക്കുന്നത് കാണാത്ത നാട്ടുകാര്‍ക്ക് ഇത് വിസ്മയമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.