മാങ്കോസ്റ്റിന്‍ കുടുംബത്തിലെ നവാഗത അതിഥിയാണ് മഡ്രോണോ അഥവാ Garcinia madruno. പഴം വിദേശി തന്നെ. ആമസോണ്‍- അമേരിക്കന്‍ മേഖലകളില്‍ സുലഭമായ ഫലം നമ്മുടെ നാട്ടിലും സുലഭമായി വരുന്നു. മാങ്കോസ്റ്റിന്‍ ഇനങ്ങളോടുള്ള നാട്ടുകാരുടെ അഭിനിവേശം നമ്മുടെ നാട്ടിലും പഴത്തെ സുപരിചിതനാക്കി.കാഴ്ചക്ക് ഇത്ര മനോഹരി ആയ മറ്റൊരു പഴം ഇല്ല എന്ന് തന്നെ പറയാം . ഇടതൂര്‍ന്നു വളരുന്ന ഒരു നിത്യ ഹരിത വൃക്ഷമായ മ¤്രഡാണോ നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമാണ് .
നല്ല തുടുതുടുത്ത വെല്‍വറ്റ് മഞ്ഞ നിറത്തിലുള്ള പഴം. ഉള്ളില്‍ മിനുസമുള്ള വെള്ള തോടിനുള്ളില്‍ പഴം. പുറം കണ്ടാല്‍ ചെറുനാരങ്ങ പോലെ . മിനുസമുള്ള പുറംതോടല്ല. മധുരവും ചെറിയ പുളിയും ചേര്‍ന്ന രുചി. Garcinia കുടുംബത്തില്‍പെട്ട മറ്റു ചെടികളെപോലെ ഇവയുടെയും വളര്‍ച്ച സാവധാനത്തിലാണ്. വിത്ത് പാകി മുളക്കുന്ന തൈകള്‍ കായ്ക്കാന്‍ അഞ്ചു മുതല്‍ ആറു വര്‍ഷം വരെ എടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.