Posted On
date_range Updated On
date_range വർഷകാല ചെമ്മീൻ കൃഷിയിൽ അശോകന് ലാഭം ലക്ഷങ്ങൾ
വർഷകാല ചെമ്മീൻ കൃഷിയിൽ നേട്ടവുമായി വീണ്ടും അശോകൻ. ചെമ്മീൻ കർഷകർ കൃഷി ചെയ്യാൻ മടിക്കുന്ന വർഷക്കാലത്ത് തൃശൂർ വള്ളിവട്ടം ചിറയിൽ അശോകൻ 128 ദിവസം കൊണ്ട് ഉൽപാദിപ്പിച്ചത് 1500 കിലോ ചെമ്മീനാണ്. വള്ളിവട്ടം പെഴുംകാട് ചീപ്പ് ചിറയിൽ പാട്ടത്തിനെടുത്ത അഞ്ചേക്കർ സ്ഥലത്താണ് അശോകൻ ചെമ്മീൻ കൃഷി ചെയ്യുന്നത്. ആലപ്പുഴയിലെ ഹാച്ചറിയിൽ നിന്ന് കൊണ്ടുവന്ന 75,000 ചെമ്മീൻ കുഞ്ഞുങ്ങളെ ജൂൺ 28നാണ് നിക്ഷേപിച്ചത്. രണ്ട് സ്ഥിരം പണിക്കാരോടൊപ്പം അശോകൻ രാവും പകലും അതീവ ശ്രദ്ധയോടെ പരിപാലിച്ചു. നാല് ലക്ഷം രൂപ െചലവായി. വിളവെടുത്തപ്പോൾ പത്ത് ലക്ഷം രൂപയുടെ ചെമ്മീൻ കിട്ടി. ആറ് ലക്ഷം രൂപയുടെ ലാഭമുണ്ടായെന്ന് അശോകൻ പറഞ്ഞു. കിലോക്ക് 700 രൂപ വരെ കിട്ടി.
നാല് മാസം മുമ്പ് ഇതേ സ്ഥലത്ത് അശോകെൻറ വനാമി ചെമ്മീൻ കൃഷിയുടെ വിളവെടുപ്പിൽ 1600 കിലോ ചെമ്മീൻ ലഭിച്ചിരുന്നു. ഇരുപത് വർഷമായി ഈ രംഗത്തുള്ള അശോകന് പിന്തുണയും സഹായവുമായി ഭാര്യ ഗീതയും മകൾ അശ്വിനിയുമുണ്ട്. മകൻ അശ്വിൻ ഗൾഫിൽ ജോലി ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.