Posted On
date_range Updated On
date_range അതിശൈത്യം: അഫ്ഗാനിൽ ഒരാഴ്ചക്കിടെ 78 മരണം
കാബൂൾ: അതിശൈത്യം മൂലം രാജ്യത്ത് ഒരാഴ്ചക്കിടെ 78 പേർ മരിച്ചതായി താലിബാൻ. 75,000ത്തിലധികം കന്നുകാലികളും ചത്തതായി അഫ്ഗാൻ പ്രകൃതിദുരന്ത നിവാരണ മന്ത്രാലയം വക്താവ് ഷഫിയുല്ല റഹീമി പറഞ്ഞു.
അതിശൈത്യത്തിന്റെ ദുരിതം അനുഭവിക്കുന്ന 10 ലക്ഷം പേർക്ക് സഹായം എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് താലിബാൻ വക്താവ് പറഞ്ഞു.
തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥയും സന്നദ്ധ സംഘടനകൾക്കെതിരായ താലിബാൻ നടപടിയും മൂലം അഫ്ഗാൻ ജനത കടുത്ത ദുരിതം അനുഭവിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.