സിമോണ ബ്രാംബില്ല
Posted On
date_range Updated On
date_range വത്തിക്കാൻ കാര്യാലയ ചുമതലയിൽ ആദ്യമായി വനിത
റോം: കത്തോലിക്കാ സഭയുടെ മതപരമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന കാര്യാലയത്തിന്റെ മേധാവിയായി വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ കന്യാസ്ത്രീയായ സിമോണ ബ്രാംബില്ലയാണ് ഈ തസ്തികയിൽ നിയമിതയായത്.
സഭാ ഭരണത്തിൽ വനിതകൾക്ക് കൂടുതൽ പങ്കാളിത്തം നൽകുന്നതിനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള ചുവടുവെപ്പായാണ് ഇതിനെ വിലയിരുത്തുന്നത്.
വിവിധ കാര്യാലയങ്ങളുടെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മാത്രമാണ് ഇതുവരെ വനിതകൾ എത്തിയിരുന്നത്. എന്നാൽ, അധ്യക്ഷസ്ഥാനമായ പ്രിഫെക്ട് ആയി നിയമിക്കപ്പെടുന്നത് ആദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.