Posted On
date_range Updated On
date_range ഒറ്റ ദിവസം രോഗികൾ രണ്ട് ലക്ഷത്തോളം; യു.എസിൽ കോവിഡിന്‍റെ കുതിപ്പ്
വാഷിങ്ടൺ: 24 മണിക്കൂറിനിടെ യു.എസിൽ രേഖപ്പെടുത്തിയത് ഏറ്റവുമുയർന്ന പ്രതിദിന കോവിഡ് വ്യാപനം. 1,83,527 പേർക്ക് ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചതായി വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്കുകൾ പറയുന്നു. 1395 പേർ മരിക്കുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് യു.എസിലാണ്.
1.10 കോടി പേർക്കാണ് യു.എസിൽ കോവിഡ് ബാധിച്ചത്. 2,49,975 പേർ മരിക്കുകയും ചെയ്തു.
തുടർച്ചയായ പത്താം ദിവസമാണ് കോവിഡ് നിരക്ക് ലക്ഷത്തിന് മുകളിൽ കടക്കുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് പിന്നാലെ രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടാകുന്നത്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള ഇന്ത്യയിൽ ആകെ രോഗബാധിതരുടെ എണ്ണം 87,73,479 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,684 പേർക്കാണ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.