ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ
Posted On
date_range Updated On
date_range ആണവ പ്രതിരോധ രേഖയിൽ ഒപ്പുവെച്ച് യു.എസും ദക്ഷിണ കൊറിയയും
സോൾ: ഉത്തര കൊറിയയുടെ ആക്രമണം തടയാൻ സംയുക്ത ആണവ പ്രതിരോധ മാർഗനിർദേശ രേഖയിൽ ഒപ്പുവെച്ച് യു.എസും ദക്ഷിണ കൊറിയയും. വാഷിങ്ടണിൽ നാറ്റോ ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡനും ദക്ഷിണ കൊറിയ പ്രസിഡന്റ് യൂൻ സുക് യോലും നടത്തിയ കൂടിക്കാഴ്ചയിലാണ് മാർഗനിർദേശരേഖ അംഗീകരിച്ചത്.
ഇരു രാജ്യങ്ങളുടെയും പ്രതിരോധ വിഭാഗം തലവന്മാർ രേഖയിൽ ഒപ്പുവെച്ചു. ഉത്തര കൊറിയയുടെ ഭീഷണി ശക്തമായതോടെ ആണവായുധം പങ്കുവെക്കുന്നതിന് കഴിഞ്ഞ വർഷം യു.എസും ദക്ഷിണ കൊറിയയും തമ്മിൽ സംയുക്ത ആണവ കൺസൾട്ടേറ്റിവ് സഖ്യം തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.