നെതന്യാഹുവിന്‍റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ: യു.എൻ സഭയില്‍ നിന്ന് പ്രതിനിധികൾ ഇറങ്ങിപ്പോയി

ന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബിനിമ്യൻ നെതന്യാഹു യു.എൻ വേദിയിൽ പ്രസംഗിക്കുന്നതിനിടെ പ്രതിനിധികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വർധിച്ചുവരുന്ന അന്താരാഷ്ട്ര ഒറ്റപ്പെടലിനെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് വ്യാഴാഴ്ച യു.എന്നിൽ  നെതന്യാഹു ഇസ്രായേലിൻ്റെ നടപടികളെ ശക്തമായി ന്യായീകരിച്ചു. ഇതിനിടെയാണ് പ്രതിനിധികൾ വേദി വിട്ടുപോയത്.

ഇറങ്ങിപ്പോയവരെ "ധാർമിക ഭീരുക്കൾ" എന്ന് നെതന്യാഹു വിശേഷിപ്പിച്ചു. ഗാലറിയിലുണ്ടായിരുന്ന നെതന്യാഹുവിന്‍റെ അനുയായികൾ "ഇസ്രായേൽ ജനത ജീവിക്കുന്നു" എന്ന് ഹീബ്രുവിൽ മുദ്രാവാക്യം വിളിച്ചു. തന്നെ യുദ്ധക്കുറ്റവാളി എന്ന് വിളിച്ചതിന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയെയും, യഹൂദവിരുദ്ധർക്ക് കീഴടങ്ങിയെന്ന് ആരോപിച്ച് പശ്ചിമ യൂറോപ്യൻ നേതാക്കളെയും നെതന്യാഹു പ്രസംഗത്തിൽ വിമർശിച്ചു. ഇറാനെ കൊലയാളി എന്ന് വിളിച്ചാണ് പ്രസംഗം ആരംഭിച്ചത്.

ന്യൂയോർക്കിലെത്തിയാൽ യുദ്ധക്കുറ്റം ചുമത്തി നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞിരുന്നു. എന്നാൽ അതിനുള്ള നിയമപരമായ അധികാരം തനിക്കില്ലെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കി.  നെതന്യാഹുവിനെ  "ഫലസ്തീനികൾക്കെതിരായ ഭയാനകമായ വംശഹത്യയുടെ ശില്പി" എന്നാണ് മംദാനി വിശേഷിപ്പിച്ചത് .

Tags:    
News Summary - un delegate walk out during nethanyahu speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.