Posted On
date_range Updated On
date_range മൃഗശാലയിൽ കടുവയുടെ കൂട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ലാഹോർ: പാക്കിസ്ഥാൻ പഞ്ചാബിലെ മൃഗശാലയിൽ കടുവയുടെ കൂട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ബഹവൽപൂരിലെ ഷെർബാഗ് മൃഗശാലയിലാണ് സംഭവം. കടുവ ഷൂ കടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മൃഗശാല അധികൃതർ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
യുവാവ് എങ്ങനെയാണ് കൂട്ടിനുള്ളിൽ കയറിതെന്ന് വ്യക്തമല്ല. യുവാവിെൻറ കാലിൽ ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.