Posted On
date_range Updated On
date_range യു.എസിൽ ട്രെയിൻ പാളംതെറ്റി; മൂന്ന് മരണം
ന്യൂയോർക്ക്: അമേരിക്കയിൽ ആംട്രക്ക് ട്രെയിൻ പാളംതെറ്റി മൂന്ന് മരണം. നിരവധിയാളുകൾക്ക് പരിക്കേറ്റു. സിയാറ്റിലിൽ നിന്ന് ചിക്കാഗോയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഉത്തര മൊണ്ടാനയിലെ വെച്ച് പാളംതെറ്റിയത്.
146 യാത്രക്കാരും 16 ജീവനക്കാരുമാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. മൂന്ന് പേർ മരിച്ചതായി ലിബർട്ടി കൗണ്ടി ഷെരീഫിന്‍റെ ഓഫിസ് സ്ഥിരീകരിച്ചു. എന്നാൽ എത്രപേർക്ക് പരിക്കേറ്റു എന്ന കാര്യത്തിൽ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ലെന്ന് എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ട്രെയിനിലെ നിരവധി യാത്രക്കാർ മുൻവശത്തെ കാറുകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. അപകട കാരണം വ്യക്തമല്ല. നാഷനൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ് പാളംതെറ്റലിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.