Posted On
date_range Updated On
date_range ട്രംപിനെ എതിർത്തും ബൈഡനെ അനുകൂലിച്ചും പ്രകടനം; വാഷിങ്ടണിൽ മൂന്നു പേർ അറസ്റ്റിൽ
വാഷിങ്ടൺ: വാഷിങ്ടണിലെ ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സ് പ്ലാസയിൽ നടന്ന രണ്ട് വ്യത്യസ്ത പ്രതിഷേധത്തിനിടെ മൂന്നു പേർ അറസ്റ്റിൽ. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപിനെ എതിർത്തും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെ അനുകൂലിച്ചും നൂറുകണക്കിന് പേർ പ്രകടനത്തിൽ പങ്കെടുത്തു.
രണ്ട് സംഘർഷങ്ങൾ മാറ്റിനിർത്തിയാൽ പ്രകടനങ്ങൾ സമാധാനപരമായിരുന്നു. ട്രംപിന്‍റെ എതിർക്കുന്നവരും ബൈഡനെ അനുകൂലിക്കുന്നവരും ഒത്തുകൂടുകയായിരുന്നു.
ലഫായെറ്റ് സ്ക്വയറിന് സമീപത്തുള്ള വേലിയിൽ നിരവധി പോസ്റ്ററുകളും കാർഡ് ബോർഡുകളും പ്രകടനക്കാർ ഒട്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.