അമിത ലഹരി ഉപയോഗം; 'ദി വയർ' താരം മൈക്കൽ വില്ല്യംസിനെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂയോർക്ക്: ​അമേരിക്കയിലെ 'ദി വയർ' ടെലിവിഷൻ ത്രില്ലർ പരമ്പരയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച്​ ആരാധക ഹൃദയത്തിൽ ഇടംനേടിയ മൈക്കൽ കെ വില്ല്യംസിനെ (56) മരിച്ച നിലയിൽ കണ്ടെത്തി. ന്യൂയോർക്ക്​ സിറ്റിയിലെ അപ്പാർട്​മെന്‍റിലാണ്​ താരത്തെ തിങ്കളാഴ്ച പുലർച്ചെ മരിച്ചനിലയിൽ കാണപ്പെട്ടത്​.


'ദി വയർ' ടെലിവിഷൻ പരമ്പരയിൽ മയക്കുമരുന്ന്​ ഡീലറായ ഓമർ ലിറ്റിലിനെയാണ്​ മൈക്കൽ വില്ല്യംസ്​ അവതരിപ്പിച്ചത്​. 2002 മുതൽ 2008 വരെ അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടിരുന്ന ടെലിവിഷൻ പരമ്പരയായിരുന്നു ' ദി വയർ'. എച്ച്​.ബി.ഒയിലെ 'ബോർഡ്​ വാക്ക്​ എംപയർ' പരമ്പരയിലെ 'ആൽബർട്ട്​ ചാൾക്ക്​'യെന്ന കഥാപാത്രത്തെ അവതരിപ്പിച്ചും മൈക്കൽ വില്ല്യംസ്​ ​​ശ്രദ്ധ നേടിയിരുന്നു.


മരണ കാരണം പുറത്തുവിട്ടിട്ടില്ലെങ്കിലും അമിത ലഹരി ഉ​പയോഗിച്ചതാവാം മരണത്തിലേക്ക്​ നയിച്ചതെന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ലഹരിക്ക്​ അടിമയായിരുന്നുവെന്ന്​ വില്ല്യംസ്​ തന്നെ നേരത്തെ അഭിമുഖത്തിൽ വ്യക്​തമാക്കിയിരുന്നു. 

Tags:    
News Summary - 'The Wire' Star Michael K Williams Found Dead In New York Apartment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.