യു.എസ് സ്പീക്കർ തായ്‍വാൻ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തും

വാഷിങ്ടൺ: ചൈനയുടെ ഭീഷണി അവഗണിച്ച് ഈ ആഴ്ച തായ്‍വാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി പറഞ്ഞു. മധ്യ അമേരിക്കയിലെ തായ്‍വാൻ അനുകൂല രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങുന്ന പ്രസിഡന്റ് ത്സായ് ഇങ് വെൻ ബുധനാഴ്ചയാണ് അമേരിക്കയിൽ എത്തുന്നത്.

കഴിഞ്ഞ വർഷം മുൻ സ്പീക്കർ നാൻസി പെലോസി നടത്തിയ തായ്‍വാൻ സന്ദർശനം ചൈനയെ പ്രകോപിപ്പിച്ചിരുന്നു. തായ്‍വാന് ചുറ്റും സൈനികാഭ്യാസം നടത്തിയാണ് ചൈന ഇതിനോട് പ്രതികരിച്ചത്.

Tags:    
News Summary - The US Speaker will meet with the President of Taiwan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.