Posted On
date_range Updated On
date_range ഒരു വയസ്സുകാരനെ കാറിലിരുത്തി പിതാവ് ജോലിക്കു പോയി; ചൂടേറ്റ് കുഞ്ഞ് മരിച്ചു
ന്യൂയോർക്: യു.എസിലെ നോർത്ത് കരോലൈനയിൽ കാറിൽ ഒരു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഒരുവയസ്സുള്ള കുഞ്ഞിനെ കാറിലിരുത്തി പിതാവ് ജോലിക്കു പോയതായിരുന്നു. ചൂട് സഹിക്കാനാകാതെയാണ് കുഞ്ഞ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മെബേനിലെ നിർമാണ ഫാക്ടറിയിലാണ് കുഞ്ഞിന്റെ പിതാവിന് ജോലി.
ഫാക്ടറിക്കു സമീപം ഒരാൾ ഹൃദയാഘാതം മൂലം മരിച്ചുവെന്ന റിപ്പോർട്ടനുസരിച്ചാണ് പൊലീസ് പരിശോധനക്ക് എത്തിയത്. കുഞ്ഞിന്റെയും പിതാവിന്റെയും പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ആരുടെ പേരിലും കേസെടുത്തിട്ടില്ല. യു.എസിൽ സമാനമായി കാറിൽ ചൂട് സഹിക്കാനാകാതെ വർഷത്തിൽ 38 കുട്ടികൾ മരിക്കുന്നുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.