ഫോബ്‌സ് അണ്ടർ 30 പട്ടികയിൽ ഇടം നേടിയ യുവ സംരംഭക കൊല്ലപ്പെട്ട നിലയിൽ
ന്യൂയോർക്ക്: അമേരിക്കയിൽ 26 കാരിയായ യുവ സംരംഭകയെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡാറ്റാ ക്യൂറേറ്റിംഗ് കമ്പനിയായ ഇക്കോമാപ്പ് ടെക്‌നോളജീസിന്റെ സഹസ്ഥാപക പാവ ലാപെറെയെ ആണ് ബാൾട്ടിമോർ പോലീസ് മൗണ്ട് വെർണോൺ പരിസരത്തുള്ള അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തലയ്ക്ക് മൂർച്ചയുള്ള ആയുധമുപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിൽ സംശയിക്കപ്പെടുന്ന 32 കാരനായ ജെയ്‌സൺ ഡീൻ ബില്ലിംഗ്‌സ്‌ലി എന്നയാളെ പോലീസ് തിരയുന്നു. തിങ്കളാഴ്ച രാവിലെ 11:30 ഓടെ അപ്പാർട്ട്മെന്റിൽ നിന്ന് വിവരം ലഭിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പ്രതിയെന്ന് സംയേിക്കപ്പെടുന്ന ആളെ അപകടകാരിയായി കണക്കാക്കണമെന്ന് ആക്ടിംഗ് പോലീസ് കമ്മീഷണർ റിച്ചാർഡ് വോർലി മുന്നറിയിപ്പ് നൽകി. പാവ ലാപെറെയുടെ സ്റ്റാർട്ടപ്പ് കമ്പനി ഈ വർഷം ഫോബ്‌സിന്റെ ഫോബ്‌സ് അണ്ടർ 30 പട്ടികയിൽ ഇടംപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.