Posted On
date_range Updated On
date_range മാലിയിൽ ട്രക്കിനുനേരെ ആക്രമണം; 31 മരണം
ബമാകോ: മധ്യമാലിയിൽ ട്രക്കിനുനേരെ സായുധസംഘം നടത്തിയ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. 50 പേരാണ് സംഭവസമയം ട്രക്കിലുണ്ടായിരുന്നത്. വെടിവെപ്പിനെ തുടർന്ന് ട്രക്കിന് തീപിടിക്കുകയായിരുന്നു. പൊള്ളലേറ്റാണ് കൂടുതൽപേരും മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. രണ്ടുപേരെ കാണാതാവുകയും ചെയ്തു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മാലിയിൽ അൽഖാഇദയുമായി ബന്ധമുള്ള സായുധസംഘം സജീവമാണ്.
യു.എൻ സമാധാന പാലകരെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.