Posted On
date_range Updated On
date_range ട്രംപ് പടിയിറങ്ങുന്നതിൽ സന്തോഷം -റൂഹാനി
തെഹ്‌റാൻ: അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഡോണൾഡ് ട്രംപ് മാറുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ഇറാനിയൻ പ്രസിഡൻറ് ഹസൻ റൂഹാനി. വൈറ്റ് ഹൗസിൽ ജോ ബൈഡൻ സ്ഥാനമേൽക്കുന്നതിൽ അമിതാഹ്ലാദമില്ലെങ്കിലും ട്രംപിെൻറ പടിയിറക്കത്തിൽ അത്യധികം സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച നടന്ന ഇറാൻ മന്ത്രിസഭയുടെ യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെ അതിരൂക്ഷ ഭാഷയിലാണ് റൂഹാനി ട്രംപിനെ നേരിട്ടത്. യു.എസിലെ ഏറ്റവും നിയമലംഘനം നടത്തുന്ന വ്യക്തിയും കൊലപാതകിയും എന്നാണ് അദ്ദേഹം ട്രംപിനെ വിളിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.