Posted On
date_range Updated On
date_range കംബോഡിയയിൽ ബോട്ട് മുങ്ങി പത്ത് വിദ്യാർഥികൾ മരിച്ചു
ഫനൊംപെൻ: കംബോഡിയയിൽ ബോട്ട് മുങ്ങി 10 വിദ്യാർഥികൾ മരിച്ചു. ഒരു വിദ്യാർഥിയെ കാണാതായി. രണ്ടു വിദ്യാർഥികളെയും രണ്ടു ബോട്ട് ജീവനക്കാരെയും രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി ദക്ഷിണ ഫനൊംപെന്നിലെ മെകോങ് നദിയിലാണ് അപകടം. ബോട്ടിൽ ആളധികമായിരുന്നുവെന്നും ജീവൻരക്ഷാ ജാക്കറ്റ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
ഇംഗ്ലീഷ് ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന 12-14 വയസ്സുള്ളവരാണ് അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.