Posted On
date_range Updated On
date_range ഇന്ത്യക്ക് വിട്ടുനൽകരുത്; തഹാവുർ റാണ സുപ്രീംകോടതിയിൽ
വാഷിങ്ടൺ: ഇന്ത്യക്ക് വിട്ടുനൽകണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവുർ റാണ യു.എസ് സുപ്രീംകോടതിയിൽ. ഓരേ കേസിൽ രണ്ടു തവണ വിചാരണ നേരിടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് കനേഡിയൻ പൗരനായ റാണ ഹരജി നൽകിയത്. യു.എസിലെ സാൻ ഫ്രാൻസിസ്കോയിലുള്ള നോർത്ത് സർക്യൂട്ട് അപ്പീൽ കോടതിയടക്കം ഹരജി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 17നാണ് കോടതി ഹരജി വീണ്ടും പരിഗണിക്കുക. ഇന്ത്യക്ക് വിട്ടുനൽകാതിരിക്കാൻ റാണയുടെ അവസാന നിയമ പോരാട്ടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.