Posted On
date_range Updated On
date_range തഹവ്വുർ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് സ്റ്റേ
വാഷിങ്ടൺ: 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക് വംശജനായ കനേഡിയൻ ബിസിനസുകാരൻ തഹവ്വുർ റാണയെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള ഉത്തരവ് യു.എസ് കോടതി സ്റ്റേചെയ്തു. കാലിഫോർണിയയിലെ ജില്ല കോടതി വിധിക്കെതിരെ 62കാരനായ റാണ ഒമ്പതാം സർക്യൂട്ട് കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു.
ഇത് പരിഗണിച്ചാണ് ഡിസ്ട്രിക്ട് ജഡ്ജി ഡെയ്ൽ എസ്. ഫിഷർ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. അപ്പീൽ കോടതിയിലെ അന്തിമവിധി വരുന്നതുവരെയാണ് സ്റ്റേ നിലനിൽക്കുക. റാണയെ കൈമാറുന്നതിന് സ്റ്റേ അനുവദിക്കരുതെന്ന സർക്കാർ ശിപാർശ തള്ളിയാണ് ജഡ്ജിയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.