Posted On
date_range Updated On
date_range ഐ.എസ് ബന്ധമെന്ന് സംശയം: 304 പേരെ കസ്റ്റഡിയിലെടുത്ത് തുർക്കിയ
ഇസ്തംബൂൾ: തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 304 പേരെ കസ്റ്റഡിയിലെടുത്ത് തുർക്കിയ. ‘ഓപറേഷൻ ഹീറോസ് 34’ എന്ന പേരിൽ രാജ്യത്തെ 32 പ്രവിശ്യകളിൽ പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. അങ്കാറ, ഇസ്തംബൂൾ, ഇസ്മിർ നഗരങ്ങളിൽനിന്നാണ് കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തത്.
അപ്പാർട്മെന്റുകളിലും വീടുകളിലും പൊലീസ് സംഘം കയറിയിറങ്ങി. രാജ്യത്തിന്റെ ഐക്യവും സമാധാനവും തകർക്കാൻ ഒരു തീവ്രവാദിയെയും അനുവദിക്കില്ലെന്നും ഇനിയും പരിശോധനയും പോരാട്ടവും തുടരുമെന്നും അലി യെർലികായ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.