Posted On
date_range Updated On
date_range ഫ്രാൻസിസ് മാർപാപ്പ ശസ്ത്രക്രിയക്ക് വിധേയനായി
റോം: ഫ്രാൻസിസ് മാർപാപ്പ ബുധനാഴ്ച ഹെർണിയ ശസ്ത്രക്രിയക്ക് വിധേയനായി. ഏതാനും ദിവസം അദ്ദേഹം ആശുപത്രിയിൽ ചെലവഴിക്കുമെന്ന് വത്തിക്കാൻ അധികൃതർ അറിയിച്ചു. ബുധനാഴ്ച വത്തിക്കാനിൽ വിശ്വാസികളെ അഭിസംബോധന ചെയ്തശേഷമാണ് മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ എത്തിയത്.
ശ്വസതടസ്സത്തെതുടർന്ന് 86കാരനായ മാർപാപ്പ മാർച്ചിൽ മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞിരുന്നു.
മുട്ടുവേദന ഉൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾ അടുത്തിടെ മാർപാപ്പയെ അലട്ടുന്നുണ്ട്. അതിനാൽ, ഊന്നുവടിയുടെയും വീൽചെയറിെന്റയും സഹായത്തോടെയാണ് അദ്ദേഹത്തിെന്റ സഞ്ചാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.