Posted On
date_range Updated On
date_range സോമാലിയയിൽ ഏറ്റുമുട്ടൽ: 100 തീവ്രവാദികളും ഏഴ് സൈനികരും കൊല്ലപ്പെട്ടു
മൊഗാദിശു: സൊമാലിയൻ സൈന്യവും അൽഖാഇദയുമായി ബന്ധമുള്ള അൽശബാബ് തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 100ലധികം തീവ്രവാദികളും ഏഴ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
അടുത്തിടെ തിരിച്ചുപിടിച്ച മധ്യ സോമാലിയൻ നഗരമായ ഗാൽക്കാഡിലെ സൈനിക താവളം ആക്രമിച്ചതിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നും നൂറിലധികം അൽശബാബ് തീവ്രവാദികൾ കൊല്ലപ്പെട്ടെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
സൈനിക താവളത്തിന്റെ ഡെപ്യൂട്ടി കമാൻഡർ അടക്കം ഏഴ് സൈനികർ കൊല്ലപ്പെട്ടതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. അതേസമയം, 150ലധികം പേർ കൊല്ലപ്പെട്ടതായി അൽശബാബ് വക്താവ് ശൈഖ് അബു മുസാബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.