Posted On
date_range Updated On
date_range ന്യൂയോർക് സിറ്റി സബ്വേ സ്റ്റേഷനിൽ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു
ന്യൂയോർക് സിറ്റി: അമേരിക്കയിൽ ന്യൂയോർക് സിറ്റിയിലെ ബ്രോങ്ക്സ് സബ്വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു.
അഞ്ചുപേർക്ക് സാരമായി പരിക്കേറ്റു. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. കൗമാരക്കാരുടെ രണ്ടു സംഘങ്ങൾ തമ്മിൽ ട്രെയിനിൽ ഏറ്റുമുട്ടിയതിനെ തുടർന്നാണ് വെടിവെപ്പുണ്ടായത്. തർക്കത്തിൽ ഉൾപ്പെട്ടവർക്കും ട്രെയിനിന് കാത്തിരുന്നവർക്കുമാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ട്രെയിൻ, സ്റ്റേഷനിൽ എത്തിയപ്പോഴാണ് വെടിവെപ്പുണ്ടായത്. ആറുവട്ടമെങ്കിലും വെടിയുതിർത്തശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ആക്രമിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.