Posted On
date_range Updated On
date_range തിരിച്ചടിയായി ഉപരോധ നടപടികൾ; പുളഞ്ഞ് റഷ്യ
- റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും സൈനിക കമാൻഡർമാരും യുദ്ധക്കുറ്റ നടപടികൾക്ക് വിധേയരാകേണ്ടി വരുമെന്ന് ബ്രിട്ടൻ.
- റഷ്യയുടെ സ്ബെർ ബാങ്കിനും വിലക്ക്. റഷ്യൻ ബാങ്കുകളുടെ ആസ്തികൾ മരവിപ്പിക്കുന്നതിനൊപ്പം റഷ്യൻ കപ്പലുകൾക്ക് തീരത്തടുക്കാൻ അനുമതി നൽകില്ലെന്നും യു.കെ.
- റഷ്യയുടെ ആർടി, സ്പുട്നിക് എന്നീ യുട്യൂബ് ചാനലുകൾക്ക് യൂറോപ്പിലാകെ വിലക്ക്. ഈ ചാനലുകളുടെ പരിപാടികൾ ഫേസ്ബുക്കും ട്വിറ്ററും സംപ്രേഷണം ചെയ്യില്ല.
- അടിയന്തരാവശ്യത്തിനുള്ളതല്ലാത്ത റഷ്യയുടെ ചരക്കുകൾ എടുക്കില്ലെന്ന് ഡെന്മാർക്ക് ആസ്ഥാനമായ ആഗോള ചരക്ക് കപ്പൽ ഭീമൻ മെയേഴ്സ്ക്
- ജർമനിയിലെ മ്യൂണിച്ചിലുള്ള ഫിൽഹാർമോണിക് ഓർക്കസ്ട്രയിൽ നിന്ന് റഷ്യൻ സംഗീതജ്ഞൻ വലേറി ഗെറഗീവിനെ ഒഴിവാക്കി.
- യു.എന്നിലെ റഷ്യൻ ദൗത്യസംഘത്തിലുള്ള 12 അമേരിക്കക്കാരെ ഒഴിവാക്കാൻ യു.എസ് നടപടി തുടങ്ങി.
- യൂറോപ്യൻ യൂനിയന്റെ പുതിയ ഉപരോധപ്പട്ടികയിൽ റഷ്യൻ വക്താവ് ദിമിത്രി പെസ്ക്കോവ് അടക്കം പുടിനുമായി ബന്ധമുള്ള ഉന്നതർ.
- ബ്രെന്റ് ക്രൂഡ് ബാരലിന് നൂറ് ഡോളറിന് മുകളിൽതന്നെ. അലൂമിനിയം, നിക്കൽ, ചോളം, ഗോതമ്പ് എന്നിവക്കും വിലക്കയറ്റം.
- റൂബിളിന്റെ വൻ മൂല്യത്തകർച്ച നേരിടാൻ പുടിൻ ഉത്തരവിട്ടു. കയറ്റുമതിക്കാരോട് വിനിമയം റൂബിളിൽ ആക്കാൻ നിർദേശം.
- ഒളിമ്പിക് അസോസിയേഷന്റെ വിലക്കിന് പിന്നാലെ യുവേഫയും ഫിഫയും എല്ലാ റഷ്യൻ ക്ലബുകൾക്കും വിലക്കേർപ്പെടുത്തി.
- അന്താരാഷ്ട്ര റഗ്ബി മത്സരങ്ങളിൽ നിന്ന് റഷ്യക്കും ബെലറൂസിനും വിലക്ക്
- പടിഞ്ഞാറൻ രാജ്യങ്ങളുടെ ഉപരോധം റഷ്യൻ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന് ഫ്രാൻസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.