Posted On
date_range Updated On
date_range ഗസ്സയിൽ രണ്ടാംഘട്ട പോളിയോ വാക്സിൻ കാമ്പയിൻ ആരംഭിച്ചു
ഗസ്സ: ഗസ്സയിൽ രണ്ടാംഘട്ട പോളിയോ വാക്സിൻ കാമ്പയിൻ ആരംഭിച്ചു. സെൻട്രൽ ഗസ്സയിൽനിന്നാണ് രണ്ടാംഘട്ട കാമ്പയിൻ ആരംഭിച്ചത്. സെപ്റ്റംബറിൽ നടത്തിയ ഒന്നാംഘട്ട കാമ്പയിനിൽ പത്ത് വയസ്സിൽ താഴെയുള്ള ആറ് ലക്ഷത്തിലധികം കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകി.
25 വർഷത്തിനിടെ, ആദ്യമായി ആഗസ്റ്റിൽ രണ്ട് കുട്ടികൾക്ക് പോളിയോ ബാധ കണ്ടെത്തിയതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ അടിയന്തര വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്.
നുസൈറാത്തിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ ബോംബിട്ട് 20 പേരെ കൊലപ്പെടുത്തിയ സ്കൂൾ വാക്സിനേഷൻ കേന്ദ്രമായി നിശ്ചയിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.