Posted On
date_range Updated On
date_range ഇംഗ്ലീഷ് ചാനലിനു മുകളിൽ വിമാനം കാണാതായി
പാരിസ്: രണ്ടു പേരുമായി പോയ വിമാനം ഇംഗ്ലീഷ് ചാനലിനു മുകളിൽ കാണാതായി. ഇംഗ്ലണ്ടിലെ വെൽസ്ബോണിൽനിന്ന് ഫ്രഞ്ച് റിസോർട്ടായ ലെ ടോക്വേയിലേക്ക് പറന്നുയർന്ന വിമാനമാണ് കാണാതായത്. ചാനലിനു മധ്യത്തിൽ നിൽക്കെയാണ് അവസാനമായി വിമാനം റഡാറിൽ പതിഞ്ഞത്.
മറ്റ് അഞ്ചു സ്വകാര്യ ജെറ്റുകൾക്കൊപ്പം ഒന്നിച്ചായിരുന്നു ഇവ യാത്രയായത്. പൊടുന്നനെ അപ്രത്യക്ഷമായ വിമാനത്തെ കുറിച്ച് പിന്നീട് വിവരങ്ങളില്ലെന്ന് അധികൃതർ പറഞ്ഞു.
കടലിൽ തകർന്നുവീണതാകാമെന്ന് കരുതുന്നു. ഫ്രഞ്ച് ഹെലികോപ്ടറും നാവിക സേനാബോട്ടും ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.