നാലാം വിവാഹമോചനത്തിന് 91കാരൻ മർഡോക്

ന്യൂയോർക്: ശതകോടീശ്വരനും മാധ്യമകുലപതിയുമായ റൂപർട്ട് മർഡോകും നടി ജെറി ഹാളും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട്. 2016 മാർച്ചിലാണ് ഇരുവരും വിവാഹിതരായത്. 91കാരനായ മർഡോകിന്റെ നാലാമത്തെ വിവാഹമോചനമാണിത്.

ഫോക്‌സ് കോർപറേഷന്‍റെയും വാൾസ്ട്രീറ്റ് ജേണലിന്റെ പ്രസാധകരായ ന്യൂസ് കോർപറേഷന്‍റെയും നിയന്ത്രണം റെനോ, നേവഡ ആസ്ഥാനമായുള്ള കുടുംബ ട്രസ്റ്റ് വഴിയാണ്. ബിസിനസുകളുടെ ഉടമസ്ഥാവകാശ ഘടനയിൽ മാറ്റം വരാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സംരംഭകയായ വെൻഡി ഡെങ്, സ്കോട്ടിഷ് മാധ്യമപ്രവർത്തക അന്ന മർഡോക് മൻ, മുൻ ഫ്ലൈറ്റ് അറ്റൻഡന്‍റ് പട്രീഷ്യ ബുക്കർ എന്നിവരാണ് മർഡോകിന്‍റെ മുൻ ഭാര്യമാർ. 

Tags:    
News Summary - Rupert Murdoch headed for 4th divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.