Posted On
date_range Updated On
date_range ഇറാനിൽ രണ്ടുപേരുടെ വധശിക്ഷയിൽ പുനർവിചാരണ
തെഹ്റാൻ: ഇറാനിൽ കുർദിഷ് റാപ്പർ സമാൻ സൈദി, മറ്റൊരു പ്രക്ഷോഭകൻ മുഹമ്മദ് ഗോബദ്‍ലു എന്നിവരുടെ വധശിക്ഷയിൽ സുപ്രീംകോടതി പുനർവിചാരണ വിധിച്ചു.
ധാർമിക പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 11 പേർക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. ഇതിൽ രണ്ടുപേരുടേത് നടപ്പാക്കി. പ്രതികളുടെ അപ്പീൽ അംഗീകരിച്ചാണ് സുപ്രീംകോടതി പുനർവിചാരണ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.