Posted On
date_range Updated On
date_range ഗോർബച്ചേവിന്റെ സംസ്കാര ചടങ്ങിൽ പുടിൻ പങ്കെടുക്കില്ല
മോസ്കോ: സോവിയറ്റ് യൂനിയൻ മുൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന്റെ സംസ്കാര ചടങ്ങിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ പങ്കെടുക്കില്ല. അതേസമയം, ഗോർബച്ചേവിന്റെ മൃതദേഹം സൂക്ഷിച്ച മോസ്കോയിലെ ആശുപത്രി പുടിൻ സന്ദർശിച്ചതായും നിര്യാണത്തിൽ അനുശോചനം അറിയിച്ചതായും റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങ് നടത്തുകയെന്നും പുടിന്റെ ഷെഡ്യൂൾ അനുവദിക്കാത്തതുകൊണ്ടാണ് ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാത്തതെന്നും പെസ്കോവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.