ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയും തോറും കൗതുകം തോന്നുവെന്ന് പുടിൻ
മോസ്കോ: ഇന്ത്യയുടെ സംസ്കാരത്തെയും ഭാഷാവൈവിധ്യത്തെയും പ്രശംസിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം അത്ഭുതപ്പെടുത്തുന്നതാണെന്നും കൂടുതൽ അറിയുന്തോറും താത്പര്യം വർധിക്കുന്നതാണെന്നും പുടിൻ പറഞ്ഞു.
അടുത്തിടെ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ ഭാഷാവൈവിധ്യത്തെക്കുറിച്ചും മറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനോട് വിശദീകരിച്ചത്. ഇന്ത്യയിലെ ആകെ 150 കോടി ജനങ്ങളിൽ 60 കോടി പേർ മാത്രമാണ് രാഷ്ട്രഭാഷ സംസാരിക്കുന്നതെന്നും ബാക്കിയുള്ളവർ വിവിധ ഭാഷകളിലാണ് സംസാരിക്കുന്നതെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ഈ ഭാഷാവൈഭവം അത്ഭുതപ്പെടുത്തുന്നതാണെന്നായിരുന്നു പുടിന്‍റെ പ്രതികരണം.
അതേസമയം, റഷ്യയുടെ സാംസ്കാരികവൈഭവത്തെക്കുറിച്ചും പുടിൻ സംസാരിച്ചു. വിവിധ ജനവിഭാഗങ്ങൾക്ക് അവരുടെ മതം, പാരമ്പര്യം, ഭാഷ, ആത്മീയ സ്വത്വം എന്നിവ സംരക്ഷിക്കാൻ റഷ്യൻ സംസ്കാരം അവസരം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ സംസ്കാരം ആരെയും അടിച്ചമർത്തിയിട്ടില്ലെന്നും എല്ലാ ജനവിഭാഗങ്ങളുടെയും സ്വത്വം സംരക്ഷിക്കുന്നതാണ് അതിന്‍റെ പ്രത്യേകതയെന്നും പുടിൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.