Posted On
date_range Updated On
date_range ശസ്ത്രക്രിയ വിജയം: മാർപാപ്പ നടന്നു, ഭക്ഷണം കഴിച്ചു
റോം: രണ്ടുദിവസം മുമ്പ് വൻകുടലിന് ശസ്ത്രക്രിയ കഴിഞ്ഞ ഫ്രാൻസിസ് മാർപാപ്പ പ്രഭാതഭക്ഷണം കഴിച്ചതായും ഏതാനും ചുവടുകൾ നടന്നതായും വത്തിക്കാൻ അറിയിച്ചു. രാത്രി സുഖമായി ഉറങ്ങിയ മാർപാപ്പ പ്രഭാതഭക്ഷണത്തിനു ശേഷം പത്രം വായിച്ചെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.
ശസ്ത്രക്രിയക്കു ശേഷം നടത്തിയ പരിശോധനകളിൽ പ്രശ്നങ്ങളൊന്നുമില്ല. കുറച്ചു ദിവസം കൂടി അദ്ദേഹത്തിന് ആശുപത്രിയിൽ കഴിയേണ്ടി വരും. റോമിലെ ജെമല്ലി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ മാർപാപ്പയുടെ കുടലിെൻറ ഒരുഭാഗം നീക്കം ചെയ്തു. വൻകുടലിെൻറ പേശികളിൽ വീക്കമുണ്ടാകുന്നതു മൂലം കുടൽ ചുരുങ്ങിപ്പോകുന്ന രോഗത്തിനാണ് ശസ്ത്രക്രിയ നടത്തിയത്. 80 വയസ്സ് കഴിഞ്ഞവരിൽ സാധാരണയാണ് ഈ അസുഖം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.