ഫ്രാൻസിസ് മാർപാപ്പ
Posted On
date_range Updated On
date_range ഉദര ശസ്ത്രക്രിയക്കു ശേഷം ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു
വത്തിക്കാൻ സിറ്റി: ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ഒമ്പതു ദിവസമായി ചികിത്സയിൽ കഴിഞ്ഞിരുന്ന പോപ് ഫ്രാൻസിസ് ആശുപത്രി വിട്ടു. അദ്ദേഹം വത്തിക്കാനിൽ തിരിച്ചെത്തിയതായി വത്തിക്കാൻ അധികൃതർ അറിയിച്ചു.
ഹെർണിയയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കായി ജൂൺ ഏഴിനാണ് മാർപാപ്പയെ ജെമല്ലി പോളി ക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം ആശുപത്രി വിട്ടത്. ശസ്ത്രക്രിയ വിജയമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കകം മാർപാപ്പക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനാകുമെന്നും വത്തിക്കാൻ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.