Posted On
date_range Updated On
date_range ഫിലിപ്പീൻസിൽ ഇരട്ട സ്ഫോടനം; 14പേർ കൊല്ലപ്പെട്ടെന്ന്
മനില: ഫിലിപ്പീൻസിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തിൽ 14പേർ മരണപ്പെടുകയും 75 േപർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ടോടെ ഫിലിപ്പീൻസിലെ സുലു പ്രവിശ്യയിലെ ജോളോയിലാണ് സ്ഫോടനമുണ്ടായത്്.
അബു സയ്യാഫ് സംഘവുമായി ബന്ധപ്പെട്ടവരാണ് അക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഗൗരവമേറിയ ബോംബ് സ്ഫോടനമാണ് ഇതെന്ന് ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ഡ്യൂടെര്ട്ടിെൻറ വക്താവ് പ്രതികരിച്ചു.
അക്രമണത്തിെൻറ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. എങ്കിലും ദക്ഷിണ ഫിലിപ്പീൻസിൽ അബു സയ്യാഫ് സംഘത്തിെൻറ നേതൃത്വത്തിൽ നടക്കുന്ന അക്രമണങ്ങളുടെ തുടർച്ചയാണ് ഇതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.